പ്രിയ പ്രകാശ്‌ വാര്യര്‍ എന്ന പുതിയൊരു താരോദയത്തിന് രൂപം നല്‍കിയ മലയാള ചലച്ചിത്രമാണ് 'ഒരു അഡാര്‍ ലവ്'. പ്രിയയുടെ ഒരു കണ്ണിറുക്കലിലൂടെ റിലീസിന് മുന്‍പ് തന്നെ ചിത്ര൦ വലിയ തരത്തില്‍ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

റിലീസിന് ശേഷ൦ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവങ്ങേണ്ടി വന്ന ചിത്രമിപ്പോള്‍ പുതിയ ക്ലൈമാക്‌സോടെ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ വീണ്ടും എത്തുകയാണ്.



ചിത്രത്തിന്‍റെ സംവിധായകനായ ഒമര്‍ ലുലു തന്നെയാണ് ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പ്രേക്ഷകരെ അറിയിച്ചത്. 


നേരത്തെ ചിത്രം കണ്ടവര്‍ ടിക്കറ്റുമായി എത്തിയാല്‍ സിനിമ സൗജന്യമായി കാണാന്‍ കഴിയുമെന്നാണ് ഒമര്‍ ലുലു പറയുന്നത്. ഒരു ദിവസത്തേക്ക് മാത്രമാണ് ഈ സൗജന്യമെന്നും ഒമര്‍ വ്യക്തമാക്കിയിട്ടുണ്ട്.