ന്യൂ ഡൽഹി : ഇന്ത്യയിൽ നിന്നുള്ള ഡോക്യുമെന്ററി ചിത്രം റൈറ്റിങ് വിത്ത് ഫയർ-ന് (Writing With Fire) ഓസ്കാർസിന്റെ (Oscars 2022) അന്തിമ പട്ടികയിൽ ഇടം നേടി. മികച്ച ഡോക്യുമെന്റി ചിത്രങ്ങളുടെ വിഭാഗത്തിലേക്കാണ് റൈറ്റിങ് വിത്ത് ഫയർ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മലയാളിയായ റിന്റും തോമസും സുഷ്മിത് ഘോഷും ചേർന്നാണ് ഡോക്യുമെന്ററി ചിത്രം സംവിധാനം ചെയ്തിരിക്കന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ദളിത് മാധ്യമപ്രവർത്തകരുടെ കഥ പറയുന്ന ഡോക്യുമെന്ററി ചിത്രമാണ് റൈറ്റ് വിത്ത് ഫയർ. ഡോക്യുമെന്റി വിഭാഗത്തിൽ ഓസ്കാർസിന്റെ അന്തിമ പട്ടികയിൽ ഇടം നേടുന്ന ആദ്യ ഇന്ത്യൻ നോമിനികളാണ് റിന്റവും സുഷ്മിത്തും.


ALSO READ : Marakkar Arabikadalinte Simham : മരക്കാർ അറബിക്കടലിന്റെ സിംഹം ഓസ്‌ക്കാർ നോമിനേഷന്‍ യോഗ്യതാ പട്ടികയില്‍ ഇടംനേടി


സൺഡാൻസ് ചലച്ചിത്രമേളയിലെ സ്പെഷ്യൽ ജൂറി അവാർഡ് ഉൾപ്പെടെ നിരവിധി മേളകളിൽ നിന്ന് റൈറ്റിങ് വിത്ത് ഫയർ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയുടെ പശ്ചാത്തലത്തിൽ നേരത്തെ രണ്ട് ഡോക്യുമെന്ററികൾ ഓസ്കാർ നേടിട്ടുണ്ട്. സ്മൈൽ പിങ്കി, പീരിഡ്. എൻഡ് ഓഫ് സെന്റെൻസ് എന്നീ ഡോക്യുമെന്ററികൾക്കാണ് ഓസ്കാർ ലഭിച്ചിട്ടുള്ളത്. 


മോഹൻലാലിന്റെ മരക്കാർ അറബിക്കടലിന്റെ സിംഹം തമിഴ് ചിത്രം ജയ് ഭീം എന്നീ ചിത്രങ്ങളായിരുന്നു ഇന്ത്യയിൽ നിന്നുള്ള എൻട്രിയായി പട്ടികയിലുണ്ടായിരുന്നത്. എന്നാൽ ഈ രണ്ട് ചിത്രങ്ങളും അവസാന പട്ടികയിലേക്ക് ഇടം നേടിയില്ല.


ALSO READ : Oscars 2022: ഇന്ത്യയുടെ ഔദ്യോ​ഗിക ഓസ്‍കര്‍ എന്‍ട്രിയായി 'കൂഴാങ്കൽ


ജെയിൻ ചാമ്പ്യൻസിന്റെ ദ് പവർ ഓഫ് ദി ഡോഗിനാണ് ഇത്തവണത്തെ അക്കാദമി അവാർഡിന് ഏറ്റവും കൂടുതൽ നോമിനേഷൻ ലഭിച്ചിരിക്കുന്നത്. 12 നോമിനേഷനാണ് ദ് പവർ ഓഫ് ദി ഡോഗിന് ലഭിച്ചിട്ടുള്ളത്. പത്ത് നോമിനേഷനുമായി ഡ്യൂൺ, ഏഴെണ്ണമായി ബെൽഫാസ്റ്റ് വെസ്റ്റ് സൈഡ് സ്റ്റോറിയും ആറ് നോമിനേഷനുകളുമായി വിൽ സ്മിത്തിന്റെ കിങ് റിച്ചാർഡുമാണുള്ളത്. മാർച്ച് 27നാണ് ഓസ്കാർസ് പ്രഖ്യാപനം.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.