തമിഴ് ചിത്രം കൂഴാങ്കൽ (Koozhangal) 2022ലെ ഓസ്‌കാറിലേക്കുള്ള (Oscar) ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രി ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. നവാഗത സംവിധായകൻ പി എസ് വിനോദ്‍രാജ് (PS Vinothraj) ആണ് കൂഴാങ്കൽ ഒരുക്കിയത്. സെലക്ഷന്‍ ലഭിക്കുന്നപക്ഷം മികച്ച അന്തര്‍ദേശീയ ഫീച്ചര്‍ ചിത്രത്തിനുള്ള (International Feature Film) ഓസ്‍കര്‍ പുരസ്‍കാരത്തിന് ചിത്രം മത്സരിക്കും.
നയൻതാരയുടേയും വിഘ്‌നേഷ് ശിവന്‍റേയും നിർമ്മാണ കമ്പയായനി റൗഡി പിക്‌ചേഴ്‌സിന്‍റെ ബാനറിൽ നിർമ്മിച്ച ചിത്രമാണ് കൂഴങ്കൽ. വിഘ്‌നേഷ് ശിവൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഈ സന്തോഷവാർത്ത അറിയിച്ചിരിക്കുന്നത്. നേരത്തെ റോട്ടര്‍ഡാം ചലച്ചിത്രോത്സവത്തില്‍ ടൈഗര്‍ അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു ചിത്രം.
There’s a chance to hear this!
“And the Oscars goes to …. “
Two steps away from a dream come true moment in our lives …. #Pebbles #Nayanthara @PsVinothraj @thisisysr @AmudhavanKar @Rowdy_Pictures
Can’t be prouder , happier & content pic.twitter.com/NKteru9CyI
— Vignesh Shivan (@VigneshShivN) October 23, 2021
Also Read: Jai Bhim Trailer : സൂര്യയുടെ ജയ് ഭീമിന്റെ ട്രെയിലറെത്തി; ആവേശത്തോടെ ആരാധകർ
ചെല്ലപാണ്ടി, കറുത്തടൈയൻ എന്നിവരാണ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മദ്യപാനിയായ ഒരു അച്ഛന്‍റേയും അയാളുടെ മകന്‍റേയും ജീവിതമാണ് സിനിമയുടെ കഥ. വീടുവിട്ട് പോയ ഭാര്യയെ മടക്കിക്കൊണ്ടുവരാനായുള്ള യാത്രയിലാണ് ഗണപതിയും മകനും. മധുരയിലെ വരള്‍ച്ചയിലാണ്ട ഗ്രാമങ്ങളാണ് കഥാപരിസരം.
14 സിനിമകളുടെ പട്ടികയിൽ നിന്നാണ് കൂഴങ്കലിനെ തിരഞ്ഞെടുത്തത്. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ രൂപീകരിച്ച 15 അംഗ സെലക്ഷന്‍ കമ്മിറ്റിയാണ് ചിത്രം പ്രഖ്യാപിച്ചത്. സംവിധായകൻ ഷാജു എൻ കരുൺ ആയിരുന്നു കമ്മിറ്റി ചെയർമാൻ. കൊൽക്കത്തയിലെ ഭവാനീപൂരിൽ വെച്ചാണ് സ്ക്രീനിംഗ് നടന്നത്. 2022 മാര്‍ച്ച് 27ന് ലോസ് ഏഞ്ചല്‍സിലാണ് 94-ാമത് അക്കാദമി അവാര്‍ഡ് വിതരണ ചടങ്ങ് നടക്കുക.
മാര്‍ട്ടിന്‍ പ്രക്കാട്ട് (Martin Prakat) സംവിധാനം ചെയ്‍ത മലയാളചിത്രം Nayattu, യോഗി ബാബു നായകനായ തമിഴ് ചിത്രം മണ്ഡേല, ഗുജറാത്തി ചിത്രം ചെല്ലോ ഷോ, Bollywood ചിത്രങ്ങളായ ഷെര്‍ണി, സര്‍ദാര്‍ ഉദ്ധം ഉൾപ്പെടെയുള്ള 14 ചിത്രങ്ങളാണ് ഉണ്ടായിരുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട്, സോയ അഖ്‍തറിന്‍റെ ഗള്ളി ബോയ് എന്നിവയാണ് പോയ വര്‍ഷങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഓസ്‍കറിലേക്ക് പോയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA