നവാഗതനായ ബാലാജി ജയരാജനെ നായകനാക്കി എന്‍വി മനോജ് സംവിധാനം ചെയ്യുന്ന ഓശാന എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു. വിനായക് ശശികുമാര്‍ ആണ് അഴകേറും കാതല്‍പൂവേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. മെജോ ജോസഫാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഫ്രാങ്കോ സൈമണും രഞ്ജിനി ജോസും ചേര്‍ന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എംജെഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മാർട്ടിൻ ജോസഫ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഓരോ കാലഘട്ടത്തിലും പ്രണയം എങ്ങനെ വ്യത്യാസപ്പെടുന്നു, അത് എത്രത്തോളം ഒരു വ്യക്തിയുടെ വികാരങ്ങളെയും ജീവിത നിലപാടുകളെയും സ്വാധീനിക്കുന്നുവെന്നാണ് ചിത്രം പറയുന്നത്. ഗാനങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, അൽത്താഫ് സലിം, വർഷ വിശ്വനാഥ്, ഗൗരി ഗോപൻ എന്നിവരും അഭിനയിക്കുന്നു.


ALSO READ: ത്രില്ലർ ചിത്രം ''ഒരു അന്വേഷണത്തിൻ്റെ തുടക്കം'' നവംബർ എട്ടിന് തിയേറ്ററുകളിലേക്ക്


ബോബൻ സാമുവൽ, സ്മിനു സിജോ, സാബുമോൻ അബ്ദുസ്സമദ്, നിഴൽഗൾ രവി, അഞ്ജയ വി വി, ഷാജി മാവേലിക്കര, സബീറ്റ ജോർജ്, ചിത്ര നായർ, കൃഷ്ണ സജിത്ത്, ശ്രുതി, ലക്ഷ്മി, ആദിത്യൻ, ജാൻവി മുരളീധരൻ എന്നിവരും ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 123 മ്യൂസിക്സിനാണ് ചിത്രത്തിന്റെ ഓഡിയോ അവകാശം. ഛായാഗ്രഹണം മെൽബിൻ കുരിശിങ്കലും എഡിറ്റിംഗ് സന്ദീപ് നന്ദകുമാറും നിർവഹിക്കുന്നു. 


കലാസംവിധാനം- ബനിത്ത് ബത്തേരി. പ്രോജക്ട് ഡിസൈൻ- അനുക്കുട്ടൻ ഏറ്റുമാനൂർ, സുൽഫിക്ക് ഷാ നെടുമ്പാശ്ശേരി. കളറിസ്റ്റ്- അലക്സ് വി വർഗീസാണ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ-ശ്രീകുമാർ വള്ളംകുളം. അസോസിയേറ്റ് ഡയറക്ടർ- സെബിൻ കാട്ടുങ്കൽ. സൗണ്ട് ഡിസൈൻ- ജെസ്വിൻ മാത്യു. ഓഡിയോഗ്രാഫി- ജിജു ടി ബ്രൂസ്. മേക്കപ്പ്- ജിത്തു പയ്യന്നൂർ. വസ്ത്രാലങ്കാരം- ദിവ്യ ജോബി.


ALSO READ: വേട്ടയൻ നവംബ‍ർ ഏഴിന് ഒടിടിയിൽ; എവിടെ കാണാം, വിറ്റുപോയത് 90 കോടിക്കെന്ന് റിപ്പോർട്ട്


വിഎഫ്എക്സ്- സിനിമാസ്കോപ്പ്. പബ്ലിസിറ്റി ഡിസൈൻ- ഷിബിൻ സി ബാബു. സ്റ്റിൽ ഫോട്ടോഗ്രാഫി- സന്തോഷ് പട്ടാമ്പി. ടീസർ, ട്രെയിലർ കട്ട്സ്- വി എസ് വിനായക്. പിആർഒ- വാഴൂർ ജോസ്. പ്രൊഡക്ഷൻ കൺട്രോളർ- കമലാക്ഷൻ പയ്യന്നൂർ. ഫിനാൻസ് കൺട്രോളർ- അനീഷ് വർഗീസ്. മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ- ഡോ. സംഗീത ജനചന്ദ്രൻ. ചിത്രം നവംബർ ഒന്നിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.