Oru Anweshanathinte Thudakkam: ത്രില്ലർ ചിത്രം ''ഒരു അന്വേഷണത്തിൻ്റെ തുടക്കം'' നവംബർ എട്ടിന് തിയേറ്ററുകളിലേക്ക്

Oru Anweshanathinte Thudakkam Movie: എഞ്ചിനിയറിംഗ് ബിരുദധാരിയും മാധ്യമ പ്രവർത്തകനുമായ ജീവൻ തോമസ്സിൻ്റെ തിരോധാനമാണ് ചിത്രത്തിന്റെ പ്രമേയം.

Written by - Zee Malayalam News Desk | Last Updated : Oct 25, 2024, 11:59 PM IST
  • ചിത്രത്തിൽ ഏകദേശം എഴുപതോളം പ്രമുഖ താരങ്ങളാണ് അണിനിരക്കുന്നത്
  • ഷൈൻ ടോം ചാക്കോയാണ് ജീവൻ തോമസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്
Oru Anweshanathinte Thudakkam: ത്രില്ലർ ചിത്രം ''ഒരു അന്വേഷണത്തിൻ്റെ തുടക്കം'' നവംബർ എട്ടിന് തിയേറ്ററുകളിലേക്ക്

എം.എ നിഷാദിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന കുറ്റാന്വേഷണ ചിത്രമായ "ഒരു അന്വേഷണത്തിൻ്റെ തുടക്കം'' നവംബർ എട്ടിന് പ്രദർശനത്തിനൊരുങ്ങുന്നു. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി. അബ്ദുൾ നാസർ നിർമ്മിക്കുന്ന ഈ ചിത്രം വൻ താരനിരയുടെ അകമ്പടിയോടെയാണ് എത്തുന്നത്. ചിത്രത്തിന്റെ ടീസറിന് സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

സംവിധായകൻ എം.എ നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എം കുഞ്ഞിമൊയ്തീന്റെ പോലീസ് ഡിപ്പാർട്മെന്റിലെ സേവന കാലത്ത്, അദ്ദേഹം തന്റെ ഡയറിയിൽ കുറിച്ചിട്ട ഒരു കേസിന്റെ അനുമാനങ്ങൾ വികസിപ്പിച്ചാണ് ചിത്രത്തിന്റെ കഥ രൂപീകരിച്ചത്.

ക്രൈം ബ്രാഞ്ച് എസ് പി ആയും ഇടുക്കി എസ് പി ആയും ദീർഘകാലം സേവനമനുഷ്ഠിച്ച കുഞ്ഞുമൊയ്തീൻ ഡി ഐ ജി റാങ്കിലാണ് സർവീസിൽ നിന്ന് വിരമിച്ചത്. അദ്ദേഹത്തിന് വിശിഷ്ട സേവനത്തിന് പ്രസിഡന്റിൽ നിന്നും രണ്ട് തവണ സ്വർണ്ണ മെഡൽ ലഭിച്ചിട്ടുണ്ട്.

എഞ്ചിനിയറിംഗ് ബിരുദധാരിയും മാധ്യമ പ്രവർത്തകനുമായ ജീവൻ തോമസ്സിൻ്റെ തിരോധാനവും വാകത്താനം കൂട്ടക്കൊലക്കേസ്സിൻ്റെ ചുരുളുകളുമാണ് ചിത്രത്തിന്റെ പ്രമേയം. കോട്ടയം, കുട്ടിക്കാനം, തെങ്കാശി, കുറ്റാലം, കൊച്ചി, പഞ്ചാബ്, ദുബായ് എന്നീ ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

ALSO READ: വേട്ടയൻ നവംബ‍ർ ഏഴിന് ഒടിടിയിൽ; എവിടെ കാണാം, വിറ്റുപോയത് 90 കോടിക്കെന്ന് റിപ്പോർട്ട്

ചിത്രത്തിൽ ഏകദേശം എഴുപതോളം പ്രമുഖ താരങ്ങളാണ് അണിനിരക്കുന്നത്. ഷൈൻ ടോം ചാക്കോയാണ് ജീവൻ തോമസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം: വിവേക് മേനോൻ.

ചിത്രസംയോജനം: ജോൺകുട്ടി. സംഗീതം: എം ജയചന്ദ്രൻ. പശ്ചാത്തല സംഗീതം: മാർക്ക് ഡി മൂസ്. ഗാനരചന: പ്രഭാവർമ്മ, ഹരിനാരായണൻ, പളനി ഭാരതി. ഓഡിയോഗ്രാഫി: എം ആർ രാജാകൃഷ്ണൻ. സൗണ്ട് ഡിസൈൻ: ബിനോയ്‌ ബെന്നി. കലാസംവിധാനം: ഗിരീഷ് മേനോൻ. വസ്ത്രാലങ്കാരം: സമീറ സനീഷ്.

മേക്കപ്പ്: റോണക്സ് സേവ്യർ. പ്രൊഡക്ഷൻ കൺട്രോളർ: ബിനു മുരളി. ചീഫ് അസോസിയേറ്റ് ഡയറക്ടർ: കൃഷ്ണകുമാർ. അസോസിയേറ്റ് ഡയറക്ടർ: രമേശ്‌ അമാനത്ത്. വി എഫ് എക്സ്: പിക്ടോറിയൽ. സ്റ്റിൽസ്: ഫിറോസ് കെ ജയേഷ്. ത്രിൽസ്: ഫീനിക്സ് പ്രഭു, ബില്ല ജഗൻ. കൊറിയോഗ്രാഫർ: ബ്രിന്ദ മാസ്റ്റർ. ഡിസൈൻ: യെല്ലോ ടൂത്ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News