പ്രമുഖ സംവിധായകരുടെ നേതൃത്വത്തിൽ ഒരുക്കിയ നവരസ എന്ന ആന്തോളജിക്ക് ശേഷം തമിഴിൽ നിന്ന് മറ്റൊരു ആന്തോളജിയെത്തുന്നു. കോവിഡിന്റെ പശ്ചാത്തലത്തിലുള്ള 5 കഥകളുമായി പുത്തം പുതു കാലൈയ് വിഡിയാതാ (Putham Pudhu Kaalai Vidiyaadhaa) എന്ന പേരിലാണ് അവതരിപ്പിക്കുന്നത്. ആന്തോളജിയുടെ ടീസർ പുറത്ത് വിട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. 2022 ജനുവരി 14നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.  


ALSO READ : കോട്ടിട്ട് സ്റ്റൈലിഷായി മോഹൻലാലും പൃഥ്വിയും; ബ്രോ ഡാഡിയുടെ ഫസ്റ്റ് ലുക്ക് പുറത്ത്, റിലീസ് ഒടിടിയിൽ



മലയാളി താരങ്ങളായ ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി, ലിജോമോൾ ജോസ് എന്നിവർ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇവർക്ക് പുറമെ കൈദി ഫെയിം അർജുൻ ദാസ്, നാദിയ മൊയ്തു, ഗൗരി ജി കിഷൻ, ദിലിപ് സുബ്രഹ്മണ്യൻ, സാനാഥ്, ടീജെയ് അരുണാസലം, റിതിക എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 


ALSO READ : ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ മുതൽ മിന്നൽ മുരളി വരെ 2021 ൽ ഇന്ത്യൻ സിനിമ രംഗത്തെ പിടിച്ച് കുലുക്കിയ മലയാള സിനിമകൾ


ഹലിത ഷമീം, ബാലാജി മോഹൻ, റിച്ചാർഡ് ആന്റണി, സൂര്യ കൃഷ്ണ, മധുമിത എന്നിവരാണ് ആന്തോളജിയിലെ 5 ചിത്രങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്. 5 കഥകളിൽ ഒന്നായ മുഗാകാവാസ മുത്തം ബാലാജി മോഹൻ സംവിധാനം ചെയ്യും. ഹലിതയുടെ ചിത്രം ലോണേഴ്സെന്നാണ് പേരിട്ടിരിക്കുന്നത്. മൗനമെ പാർവയായി എന്നാണ് മധുമിത സംവിധാനം ചെയ്യുന്ന എപ്പിസോഡിന്റെ പേര്. നിഴൽ തരും ഇദം റിച്ചാർഡ് ആന്റണിയാണ് സംവിധാനം ചെയ്യുന്നത്. അവസാന എപ്പിസോഡായ ദി മാസ്ക് സുര്യ കൃഷ്ണയാണ് സംവിധാന ചെയ്തിരിക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.