Jai Bhim Movie Ott: ഒടിടിയിലൂടെ തരംഗം സൃഷ്ടിക്കാനായി ജയ് ഭീം വരുന്നു സൂര്യ ഇത്തവണ വക്കീൽ വേഷത്തിൽ
വക്കീൽ വേഷത്തിലാണ് ഇത്തവണ സൂര്യയുടെ വരവ്. ആമസോൺ പ്രൈമിലൂടെ 2020ൽ റിലീസ് ചെയ്ത പൊൻമകൾ വന്താൽ എന്ന ചിത്രത്തിൽ ജോതികയും വക്കീലായിരുന്നു.
"ഭാര്യക്ക് പിന്നാലെ ഭർത്താവും വക്കീൽ വേഷത്തിലെത്തുന്നു". സൂര്യയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിനു താഴെ വന്ന കമന്റുകളിൽ ശേദ്ധേയമായ വാചകങ്ങളാണ് ഇത്. സൂര്യയുടെ പിറന്നാൾ ദിനം ജൂലൈ 23നായിരുന്നു പുതിയ ചിത്രമായ ജയ് ഭീം ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയത്. ഇതോടെ ചിത്രം ഏറെ ചർച്ചാവിഷയമായി കഴിഞ്ഞു.
Also Read: Nayanthara യുടെ നെട്രിക്കൺ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യാൻ സാധ്യത
വക്കീൽ വേഷത്തിലാണ് ഇത്തവണ സൂര്യയുടെ വരവ്. ആമസോൺ പ്രൈമിലൂടെ 2020ൽ റിലീസ് ചെയ്ത പൊൻമകൾ വന്താൽ എന്ന ചിത്രത്തിൽ ജോതികയും വക്കീലായിരുന്നു. ഈ കാരണമാണ് പല കമന്റുകൾക്കും ആധാരം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് തന്നെ വെറിത്തനമായിരിക്കുന്നു. പുതിയ റിപ്പോർട്ട് പ്രകാരം ചിത്രം ഒടിടി റിലീസ് ആയിരിക്കുമെന്നാണ് അറിയാൻ സാധിച്ചത്. എന്നാൽ ഏത് പ്ലാറ്റ്ഫോമാണെന്നതിൽ വ്യക്തതയില്ല. ഇതും ആമസോൺ പ്രൈം ആയിരിക്കുമെന്നാണ് പറയുന്നത്.
1993ലെ യഥാർത്ഥ കഥയാണ് ചിത്രം പറയുന്നത്. ആ കാലഘട്ടത്തിലെ ആദിവാസി സ്ത്രീകളുടെ നീതിക്ക് വേണ്ടി പോരാടിയ ചന്ത്രു എന്ന കഥാപാത്രമായാണ് സൂര്യ എത്തുന്നത്. പ്രകാശ് രാജ്, ലിജോ മോൾ ജോസ്, രജിഷ വിജയൻ തുടങ്ങി പ്രമുഖ താരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്. ടി.ജെ ജ്ഞ്യാനവേൽ സംവിധാനം ചെയ്യുന്ന ജയ് ഭീം ഉടൻ തന്നെ സ്ട്രീമിംഗ് ചെയ്യുമെന്ന് പ്രതീക്ഷിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...