വെള്ളിയാഴ്ച കൈ നിറയെ ചിത്രങ്ങളാണ് വിവിധ ഒടിടി പ്ലാറ്റ് ഫോമുകൾ വഴി പ്രേക്ഷകരിലേക്ക് എത്തുന്നത്. ഏറെ നാളായി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങൾ വരെയും അക്കൂട്ടത്തിലുണ്ട്. നെറ്റ് ഫ്ലിക്സിൽ അഞ്ച് ചിത്രങ്ങളും ഡിസ്നി ഹോട്ട് സ്റ്റാറിൽ ഒന്നും സീ ഫൈവിൽ രണ്ടും ചിത്രങ്ങൾ എത്തുമ്പോൾ സോണിലിവിൽ അവരോധ് സീരിസ് രണ്ടാം ഭാഗമാണ് എത്തുക.


COMMERCIAL BREAK
SCROLL TO CONTINUE READING

നെറ്റ്ഫ്ലിക്സിൽ


കുറ്റവും ശിക്ഷയും (Kuttavum Sikshayum)


സിബി തോമസിൻറെ കഥയിൽ രാജീവ് രവി സംവിധാനം ചെയ്ത് ആസിഫലി നായകനാകുന്ന ചിത്രമാണ് കുറ്റവും ശിക്ഷയും. മെയ് 27-നായിരുന്നു ചിത്രം തീയ്യേറ്ററിൽ എത്തിയത്.


മാൻ vs ബീ (man Vs Bee)


മിസ്റ്റർ ബീനിലൂടെ പ്രശസ്തനായ റോവൻ ആറ്റകിൻസൺ പ്രധാന വേഷത്തിലെത്തുന്ന വെബ് സീരിസാണ് മാൻ വേഴസ്സ് ബീ. ഒരു ഈച്ചയുണ്ടാക്കുന്ന പൊല്ലാപ്പുകളാണ് സീരിസിന് ആധാരം


മണീ ഹെയിസ്റ്റ് കൊറിയ (Money Heist Korea)


യഥാർത്ഥ മണീ ഹെയിസ്റ്റിൻറെ കൊറിയൻ പതിപ്പാണിത്. എങ്കിലും മേക്കിങ്ങിൽ ചില വ്യത്യസ്ത ചേർത്താണ് സീരിസ് പ്രേക്ഷകരിലേക്ക് എത്തുന്നത്. 


മാൻ ഫ്രം ടൊറൻറോ (man from torento)


പാട്രിക് ഹ്യൂജസ് സംവിധാനം ചെയ്ത് വുഡ്ഡി ഹാർലസ്സൺ കെവിൻ ഹാർട്ട് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണിത്


സീ ഫൈവിൽ (ZEE5)


പേളി സൺഡഡ് 


ഗൗരി റോണങ്കി സംവിധാനം ചെയ്ത് ശ്രീലേല, റോഷൻ മേഘ എന്നിവർ പ്രധാന വേഷങ്ങളിലെതത്തുന്ന തെലുങ്ക് ചിത്രമാണിത്. ജൂൺ 14-നാണ് ചിത്രം റിലീസിനെത്തിയത്.


ഫോറൻസിക്


വിശാൽ ഫ്യൂരിയ സംവിധാനം ചെയ്ത് രാധിക ആപ്തെ, വിക്രാന്ത് മാസ്സി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫോറൻസിക് മലയാളം ഫോറൻസികിൻറെ ഹിന്ദി റീ മേക്കാണ്.


സോണി ലിവ്


അവരോധ് സീസൺ-2


അബീർ ചാറ്റർജി സംവിധാനം ചെയ്യുന്ന ഹിന്ദി വെബ് സീരിസാണ് അവരോധ്. ഇതിൻറെ രണ്ടാം ഭാഗമാണ് സോണി ലിവിൽ എത്തിയത്


ഡിസ്നി ഹോട്ട് സ്റ്റാർ


മേരി ആവാസ് സുനോ


പ്രജേഷ് സെൻ സംവിധാനം ചെയ്ത് ശിവദ, ജയസൂര്യ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മേരി ആവാസ് സുനോ മെയ് 13-നായിരുന്നു തീയ്യേറ്ററിൽ എത്തിയത്. മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രം ഡിസ് ഹോട്ട് സ്റ്റാറിൽ സ്ട്രീമിങ്ങ് ആരംഭിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.