ഓസ്കാർ ജേതാവായ റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റ. ആസിഫ് അലി, ഇന്ദ്രജിത്ത് സുകുമാരൻ, അർജുൻ അശോകൻ, സത്യരാജ്, രോഹിണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഒക്ടോബറിൽ ചിത്രം തിയേറ്ററുകളിലെത്തുമെന്ന് ടീസറിനൊപ്പം വ്യക്തമാക്കിയിരുന്നു. എന്നാൽ തിയതി അറിയിച്ചിരുന്നില്ല. ഇപ്പോഴിതാ ഒക്ടോബർ 27ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.


COMMERCIAL BREAK
SCROLL TO CONTINUE READING

വൈകാരിക നിമിഷങ്ങൾ കോർത്തിണക്കിയുള്ള ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിൽഡ്രൻ റീയുണൈറ്റഡ് എൽഎൽപിയും റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. റൺഎവേ ചിൽഡ്രൻ എന്ന പുസ്തകം എഴുതിയ എസ് ഹരിഹരന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ‘ഒറ്റ’യുടെ കഥ ഒരുക്കിയിരിക്കുന്നത്. എസ് ഹരിഹരന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള പുസ്തകം തന്നെയാണ് റൺഎവേ ചിൽഡ്രൻ.


Also Read: Kannur Squad: മമ്മൂട്ടി ചിത്രം ഈ മാസം എത്തുമോ? സോഷ്യൽ മീഡിയയിൽ ചർച്ചയായി 'കണ്ണൂർ സ്ക്വാഡ്' റിലീസ്


ശോഭന, ഇന്ദ്രൻസ്, ആദിൽ ഹുസ്സൈൻ, ദിവ്യ ദത്ത, ജാഫർ ഇടുക്കി എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. അരുൺ വർമ്മയാണ് ഛായാ​ഗ്രഹണം നിർവഹിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് വിഭാഗം സിയാൻ ശ്രീകാന്ത് കൈകാര്യം ചെയ്യുന്നു. റസൂൽ പൂക്കുട്ടിയുടെ സഹോദരൻ ബൈജു പൂക്കുട്ടി, നടി ജലജയുടെ മകൾ ദേവി നായർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ദേവി നായർ മുമ്പ് ഫഹദ് ഫാസിൽ നായകനായ ‘മാലിക്’ എന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.