Kannur Squad: മമ്മൂട്ടി ചിത്രം ഈ മാസം എത്തുമോ? സോഷ്യൽ മീഡിയയിൽ ചർച്ചയായി 'കണ്ണൂർ സ്ക്വാഡ്' റിലീസ്

കണ്ണൂർ സ്ക്വാഡ് ഉൾപ്പെടെയുള്ള മമ്മൂട്ടി ചിത്രങ്ങളുടെ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. മമ്മൂട്ടി കമ്പനിയാണ് കണ്ണൂർ സ്ക്വാ‍ഡ് നിർമ്മിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 3, 2023, 09:30 AM IST
  • ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും സെക്കൻഡ് ലുക്കും ഏറെ ശ്രദ്ധ നേടിയിരുന്നു.
  • റോണി വർഗീസ്, ശബരീഷ്, അസീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
  • കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഡബ്ബിം​ഗ് മമ്മൂട്ടി പൂർത്തിയാക്കിയിരുന്നു.
Kannur Squad: മമ്മൂട്ടി ചിത്രം ഈ മാസം എത്തുമോ? സോഷ്യൽ മീഡിയയിൽ ചർച്ചയായി 'കണ്ണൂർ സ്ക്വാഡ്' റിലീസ്

മമ്മൂട്ടി കേന്ദ്ര കഥാപാത്രമാകുന്ന കണ്ണൂർ സ്ക്വാഡിന്റെ റിലീസ് സംബന്ധിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഒക്ടോബറിൽ ചിത്രം റിലീസിനെത്തും എന്ന തരത്തിൽ മുൻപ് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മമ്മൂട്ടി ചിത്രം ഈ മാസം തന്നെ അതായത് സെപ്റ്റംബറിൽ റിലീസിനെത്തുമെന്നാണ് വിവരം. സെപ്റ്റംബർ 28ന് കണ്ണൂർ സ്ക്വാഡ് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. ഫേസ്ബുക്ക് പേജുകളിലും മറ്റും വരുന്ന റിപ്പോർട്ടാണിത്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോ​ഗിക അറിയിപ്പുകൾ ഒന്നും ഇതുവരെ അണിയറപ്രവർത്തകരുടെ ഭാ​ഗത്ത് നിന്നും ഉണ്ടായിട്ടില്ല.

അതേസമയം സെപ്റ്റംബർ 7ന് ആണ് മമ്മൂട്ടിയുടെ പിറന്നാൾ. അന്നേ ദിവസം കണ്ണൂർ സ്ക്വാഡ് ഉൾപ്പെടെയുള്ള മമ്മൂട്ടി ചിത്രങ്ങളുടെ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. മമ്മൂട്ടി കമ്പനിയാണ് കണ്ണൂർ സ്ക്വാ‍ഡ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും സെക്കൻഡ് ലുക്കും ഏറെ ശ്രദ്ധ നേടിയിരുന്നു. റോണി വർഗീസ്, ശബരീഷ്, അസീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഡബ്ബിം​ഗ് മമ്മൂട്ടി പൂർത്തിയാക്കിയിരുന്നു.

മമ്മൂട്ടിയുടെ പുതിയനിയമം, ദി ഗ്രേറ്റ് ഫാദർ എന്നീ സിനിമകളുടെ ഛായഗ്രഹകനായിരുന്ന റോബി വർഗീസ് രാജാണ് ചിത്രത്തിന്റെ സംവിധായകൻ. റോബി വർഗീസ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രവും കൂടിയാണ് കണ്ണൂർ സ്ക്വാഡ്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രത്തിന്റെ സഹനിർമാതാവ് എസ് ജോർജാണ്. മമ്മൂട്ടി കമ്പനിയുടെയും ട്രൂത്ത് ഗ്ലോബൽ ഫിലിംസിന്റെയും വേഫെയറർ ഫിലിംസിന്റെയും ബാനറിലാണ് ചിത്രം ഒരുക്കുന്നത്. മുഹമ്മദ് ഷാഫിയുടെ കഥയ്ക്ക് മുഹമ്മദ് ഷാഫിയും നടൻ റോണി ഡേവിഡ് രാജും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. തിരക്കഥ ഒരുക്കുന്ന റോണിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

മുഹമ്മദ് റാഹിലാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സുശിൻ ശ്യാമാണ് സംഗീത സംവിധായകൻ. പ്രവീൺ പ്രഭാകറാണ് എഡിറ്റർ. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം. കാതൽ എന്നീ സിനിമകൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന നാലാമത്തെ ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. 2022 ഡിസംബറിൽ കോട്ടയം പാലയിൽ വെച്ചായിരുന്നു ചിത്രത്തിന്റെ പൂജ നടന്നത്. പൂനെ, കണ്ണൂർ, വയനാട്, അതിരപ്പിള്ളി, മുംബൈ എന്നിവടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News