സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ഒഴിവ് ദിവസത്തെ കളി ജൂണ്‍  17ന്  തീയറ്ററുകളില്‍ എത്തുന്നു.2015ലെ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള സംസ്ഥാന സര്‍ക്കാര്‍ നേടിയ ഒഴിവ് ദിവസത്തെ കളി ഒരിക്കലും ഒരു ‘അവാര്‍ഡ്‌’ ചിത്രമല്ലെന്നും അത് കൊണ്ട് തന്നെ സാധാരണ സിനിമ പ്രേക്ഷകര്‍ ചിത്രം ഇരു കയ്യും നീട്ടി  സ്വീകരിക്കുമെന്നും സിനിമയുടെ സംവിധായകനായ സനല്‍ കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു 


COMMERCIAL BREAK
SCROLL TO CONTINUE READING


അരുവിക്കര ഉപതെരഞ്ഞെടുപ്പ് ദിവസം ചെറുപ്പക്കാരായ ഒറുകൂട്ടം സുഹൃത്തുക്കള്‍ വനത്തിലേക്ക് നടത്തുന്ന ഉല്ലാസയാത്രയാണ് ചിത്രത്തിന്റെ പ്രമേയം. തങ്ങളുടെ സൗഹൃദ നിമിഷങ്ങളെ ആഘോഷമാക്കിമാറ്റിയ സുഹൃത്തുക്കള്‍ മദ്യലഹരിയിലാകുകയും പല പ്രശ്‌നങ്ങള്‍ അവരില്‍ ഉടലെടുക്കുകയും ചെയ്യുന്നു.ഇത് അവസാനം കൂട്ടത്തില്‍ ഒരാളുടെ മരണത്തിനിടയാക്കുന്നു. ഇതേതുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്.


ചിത്രത്തിന്റെ വ്യത്യസ്തമായ ടീസർ പുറത്തിറങ്ങി. റിയല്‍ സിനിമ എന്ന ലേബലിലാണ് ചിത്രത്തിന്റെ  അണിയറപ്രവർത്തകർ സിനിമ റിലീസിന് മുന്നോടിയായി പ്രേക്ഷകർക്കായി പറഞ്ഞുവെക്കുന്നത്. ചിത്രത്തിന്റെ പിന്നണിയില്‍ പണിയെടുത്ത ആര്‍ട്ടിഫിഷ്യല്‍ റെയിന്‍ ആര്‍ട്ടിസ്റ്റിന്റെ ചിത്രീകരണാനുഭവം പങ്കുവയ്ക്കുന്നതാണ് ടീസറിലൂടെ വിശദീകരിക്കുനുന്നത്. ഉണ്ണി ആറിന്റെ ഇതേ പേരിലുള്ള കഥയെ ആസ്പദമാക്കി ഒരുക്കിയ സിനിമയ്ക്ക് തിരക്കഥയൊരുക്കിയത് സംവിധായകന്‍ തന്നെയാണ്.