നിവിൻ പോളിയെ നായകനാക്കി നവാ​ഗതനായ ലിജു കൃഷ്ണ സംവിധാനം ചെയ്ത പടവെട്ട് എന്ന ചിത്രം നല്ല പ്രതികരണങ്ങൾ നേടി പ്രദർശനം തുടരുകയാണ്. അതിനിടെ സംവിധായികയും നടിയുമായ ​ഗീതു മോഹൻദാസിനെതിരെ ​ഗുരുതര ആരോപണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ലിജു കൃഷ്ണ. പടവെട്ടിന്റെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു സംവിധായകൻറെ പ്രതികരണം. ചിത്രം തുടങ്ങുന്ന സമയത്ത് ഇതിന്റെ കഥ കേട്ടിട്ട് ​ഗീതു മോഹൻദാസ് ചില തിരുത്തലുകൾ ആവശ്യപ്പെട്ടിരുന്നുവെന്നും അതിന് വഴങ്ങാത്തതിനാൽ അവർ തന്നെ തകർക്കാൻ ശ്രമിച്ചുവെന്നുമാണ് ലിജുവിന്റെ ആരോപണം. ഈഗോ പ്രശ്നം കാരണം ​ഗീതു തനിക്കെതിരെ നിരന്തരം പ്രവർത്തിച്ചുവെന്നും ലിജു പറയുന്നു...


COMMERCIAL BREAK
SCROLL TO CONTINUE READING

വാർത്താ സമ്മേളനത്തിൽ ലിജു പറഞ്ഞത്: 


"മൂത്തോൻ, തുറമുഖം എന്നീ ചിത്രങ്ങൾക്ക് ശേഷം നിവിൻ ചെയ്ത ചിത്രമാണ് പടവെട്ട്. പടവെട്ടിൻറെ കഥ നിവിൻ അവരോട് പറഞ്ഞതായിരിക്കണം. 2019 ലാണ് ഗീതു മോഹൻദാസിനോട് സിനിമയുടെ കഥ വിശദമായി പറയുന്നത്. കഥ കേട്ട ​ഗീതു മോഹൻദാസ് അതിൽ ചില തിരുത്തലുകൾ വരുത്താൻ ആവശ്യപ്പെട്ടു. എന്നാൽ ഞാൻ ചെയ്യാനുദ്ദേശിക്കുന്ന കാര്യത്തിൽ തീരുമാനം ഞാൻ എടുത്തോളാമെന്ന് പറഞ്ഞു. അത് അവരുടെ ഈഗോയെ ഉലച്ചു. എന്നെപ്പോലെ ഒരു നവാഗതനെ അവരുടെ അധികാരം ഉപയോഗിച്ച് ഇല്ലാതാക്കാൻ സാധിക്കുമെന്ന് ഭീഷണിപ്പെടുത്തി. സിനിമ പുരോഗമിച്ചപ്പോൾ ചിത്രത്തിൽ നിന്ന് എന്റെ പേര് നീക്കം ചെയ്യണമെന്നായി ആവശ്യം. അതിനായി നിർമ്മാതാക്കൾക്ക് നിരന്തരം മെയിലുകൾ അയച്ചു. ദേശീയ തലത്തിലുള്ള നിർമ്മാതാക്കളുടെ സംഘടനയ്ക്കുവരെ പരാതി പോയി. നിവിൻ പോളിയും സഹനിർമ്മാതാവ് സണ്ണി വെയ്നും ഉറച്ച നിലപാട് എടുത്തതോടെയാണ് അത് നടക്കാതെ പോയത്" - ലിജു കൃഷ്ണ പറയുന്നു.


അതേസമയം ലിജു കൃഷ്ണയ്ക്കെതിരെ ഒരു ബലാൽസംഗക്കേസ് നിലവിലുണ്ട്. കേസ് തീർപ്പാവുന്നതുവരെ ലിജു കൃഷ്ണയെ സിനിമയിൽ നിന്ന് വിലക്കണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടിരുന്നു. ഡബ്ല്യുസിസി അല്ലേ പേര് നീക്കണമെന്ന് ആവശ്യപ്പെട്ടതെന്ന ചോദ്യത്തിന് ഡബ്ല്യുസിസി അധികാരം കൈയാളുന്ന ചില വ്യക്തികളുടെ കൈയിലാണെന്നായിരുന്നു ലിജുവിൻറെ മറുപടി. ഡബ്ല്യുസിസിയുടെ പേരിൽ പരാതികൾ അയച്ചത് ആരാണ് എന്നതിനുള്ള തെളിവ് തങ്ങളുടെ പക്കൽ ഉണ്ടെന്നും സംവിധായകൻ അവകാശപ്പെട്ടു. പടവെട്ടിൻറെ റിലീസിന് പിന്നാലെ ഗീതു മോഹൻദാസിനെതിരെ ചിത്രത്തിൻറെ ക്രിയേറ്റീവ് ടീം സിനിമാ സംഘടനകൾക്ക് പരാതി നൽകിയിട്ടുണ്ടെന്നും ലിജു കൃഷ്ണ അറിയിച്ചു. മാർച്ച് ആറിനാണ് യുവതിയുടെ പരാതിയിൽ പോലീസ് ലിജുവിനെ അറസ്റ്റ് ചെയ്യുന്നത്. 


Also Read: Prince Movie: ശിവകാര്‍ത്തികേയൻ ചിത്രം 'പ്രിൻസ്' ആദ്യ ദിനം നേടിയ കളക്ഷൻ ഇങ്ങനെ...


 


അതേസമയം ചിത്രത്തിന്റെ ആദ്യ ദിനം സമ്മിശ്ര പ്രതികരണങ്ങളാണ് പടവെട്ടിന് ലഭിച്ചത്. നിവിൻ പോളി, അതിഥി ബാലൻ, ഷമ്മി തിലകൻ തുടങ്ങിയവരുടെ പെർഫോമൻസിനെ കുറിച്ച് ​ഗംഭീര അഭിപ്രായമാണ് പ്രേക്ഷകർ പറഞ്ഞത്. നടൻ സണ്ണി വെയ്ന്റെ ചലച്ചിത്ര നിർമാണ കമ്പനിയായ സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ആദ്യ സിനിമയാണ് പടവെട്ട്. ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, വിജയരാഘവൻ, അന്തരിച്ച നടൻ കൈനകരി തങ്കരാജ്, ബാലൻ പാറക്കൽ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. മലബാറിന്റെ പശ്ചാത്തലത്തിൽ മാലൂർ എന്ന ഗ്രാമത്തിൽ വെച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്.


ലിജു കൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദീപക് ഡി. മേനോനാണ് ക്യാമറ കൈകാര്യം ചെയ്തത്. അൻവർ അലിയുടെ വരികൾക്ക് 96ലൂടെ തെന്നിന്ത്യയിൽ തരംഗമായ ഗോവിന്ദ് വസന്തയാണ് സംഗീതം നൽകിയിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം ഗോവിന്ദ് വസന്ത മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയാണിത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.