ഡോക്ടർ, ഡോൺ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം വലിയ പ്രതീക്ഷകളോടെ ഇറങ്ങിയ ശിവകാർത്തികേയൻ ചിത്രമാണ് പ്രിൻസ്. ഇന്നലെ (ഒക്ടോബർ 21) ആണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. കോമഡിക്ക് പ്രാധാന്യം നൽകി കൊണ്ട് പുറത്തിറങ്ങിയ ചിത്രത്തിന് വലിയ പ്രതികരണങ്ങൾ നേടാനായില്ലെങ്കിലും ആദ്യ ദിവസം മോശമില്ലാത്ത കളക്ഷൻ നേടാനായി എന്നാണ് റിപ്പോർട്ടുകൾ. ആദ്യ ദിനം തമിഴ്നാട്ടിൽ നിന്നും 7.03 കോടി രൂപയാണ് ചിത്രം നേടിയതെന്നാണ് ട്രേഡ് അനലസിറ്റ് മനോബാല ട്വീറ്റ് ചെയ്തിരിക്കുന്നത്.
അനുദീപ് കെ.വി ആണ് ചിത്രത്തിന്റെ സംവിധായകൻ. ഒരു റൊമാന്റിക് കോമഡി ചിത്രമായ പ്രിൻസിന്റെ സംഗീത സംവിധാനം നിർവഹിച്ചത് തമൻ എസ് ആണ്. ജി കെ വിഷ്‍ണു ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് ചിത്രത്തിന്റെ നിർമാതാവ്. തമിഴിനൊപ്പം തന്നെ തെലുങ്കിലും പ്രിൻസ് സിനിമ ഷൂട്ട് ചെയ്തിരുന്നു. ഇതാദ്യമായാണ് ശിവകാർത്തികേയന്റേതായി ഒരു തെലുങ്ക് റിലീസായത്.
#Prince has fetched ₹7.03 cr at TN Box Office on the opening day.#Sivakarthikeyan
— Manobala Vijayabalan (@ManobalaV) October 22, 2022
ക്ലീൻ യു സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. രണ്ട് മണിക്കൂറും 23 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം. ഒരു ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാർത്തികേയൻ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. വിദേശ യുവതിയുമായി ടൂറിസ്റ്റ് ഗൈഡായ ശിവകാർത്തികേയൻ പ്രണയത്തിലാകുന്നതാണ് കഥ. യുക്രൈൻ താരം മറിയ റ്യബോഷ്‍പ്‍കയാണ് നായിക. ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായുണ്ട്. പ്രേംഗി അമരെൻ, പ്രാങ്ക്സ്റ്റെർ രാഹുല്‍ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
Also Read: The Ghost Movie: നാഗാര്‍ജുനയുടെ 'ദ ഗോസ്റ്റ്' ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം?
കരൈക്കുടിയായിരുന്നു ചിത്രത്തിന്റെ ലൊക്കേഷൻ. തമിഴ്നാട്ടിൽ ചിത്രത്തിന്റെ വിതരണാവകാശം പ്രമുഖ ബാനറായ ഗോപുരം സിനിമാസ് ആണ് സ്വന്തമാക്കിയത്. ചിത്രത്തിന്റെ ഡിജിറ്റൽ, സാറ്റ്‌ലൈറ്റ് അവകാശങ്ങളും വമ്പൻ തുകയ്ക്ക് വിറ്റ് പോയിരുന്നു. ഒടിടി റൈറ്റ്‍സ് ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിനും സാറ്റ്ലൈറ്റ് റൈറ്റ്‍സ് വിജയ് ടിവിക്കുമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...