മലയാളികളുടെ പ്രിയ നായികയാണ് പത്മപ്രിയ. ഏഴോളം ഭാഷകളിൽ അഭിനയിച്ച താരം മമ്മൂട്ടിയുടെ കാഴ്ച എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലെത്തുന്നത്. ഇപ്പോൾ തമിഴ് സിനിമയിൽ നേരിട്ട ദുരനുഭവത്തെ  പരാമർശിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് താരം. 


COMMERCIAL BREAK
SCROLL TO CONTINUE READING

സിനിമാ സെറ്റിൽവെച്ച് സംവിധായകൻ പരസ്യമായി തല്ലിയെന്നും എന്നാൽ സംവിധായകനെതിരെ അസോസിയേഷനിൽ പരാതി നൽകിയ ശേഷം തമിഴ് സിനിമയിൽ അവസരങ്ങൾ നഷ്ടപ്പെട്ടതായും നടി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാതലത്തിൽ 'അതേ കഥകൾ തുല്യതയുടെയും നീതിയുടെയും പുതിയ കാഴ്ചപ്പാടിൽ' എന്ന വിഷയത്തിൽ കോഴിക്കോട് മടപ്പള്ളി കോളേജിൽ സംസാരിക്കുകയായിരുന്നു നടി. 


Read Also: ഓട്ടോയ്ക്ക് സൈഡ് കൊടുത്തില്ല; സ്വകാര്യബസ് തടഞ്ഞ് ഡ്രൈവറെ മർദിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ


2007ൽ മിരു​ഗ എന്ന തമിഴ് സിനിമയുടെ ഷൂട്ടിം​ഗിന്റെ അവസാന ദിവസം സംവിധായകൻ സാമിയാണ് നടിയെ പരസ്യമായി തല്ലിയത്. തുടർന്ന് സംവിധായകനെതിരെ അസോസിയേഷനിൽ പരാതി നൽകിയെന്നും എന്നാൽ പിന്നീട് തമിഴ് സിനിമയിൽ നിരവധി അവസരങ്ങൾ നഷ്ടമായതായും പത്മപ്രിയ പറഞ്ഞു.


നന്നായി അഭിനയിക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു അടിച്ചത്.  ഒരുപാട് കാലം എന്റെ ഭാ​ഗത്തായിരിക്കും തെറ്റെന്ന് കരുതി. എന്നാൽ ആ സിനിമയ്ക്ക് തമിഴ്നാട് സർക്കാരിന്റെ  മികച്ച നടിക്കുള്ള പ്രത്യേക പുരസ്കാരം ലഭിച്ചു. നന്നായി അഭിനയിച്ചില്ലെങ്കിൽ എങ്ങനെ അവാർഡ് ലഭിക്കുമെന്നും നടി ചോദിക്കുന്നു. സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെ ചൂണ്ടികാണിക്കുമ്പോൾ സ്ത്രീകളെ പ്രശ്നക്കാരായി കരുതുകയാണെന്നും പത്മപ്രിയ കൂട്ടിച്ചേർത്തു.


സിനിമാ മേഖലയിൽ ലിം​ഗവിവേചനം ഉണ്ടെന്നും സ്ത്രീ പ്രാധാന്യമുള്ള സിനിമകൾ കുറവാണെന്നും പത്മപ്രിയ പറഞ്ഞു. നടന്മാരാണ് സാമ്പത്തികമായി മുന്നിട്ട് നിൽക്കുന്നതെന്നും അവരുടെ കഥകൾക്കാണ് കൂടുതൽ പ്രാധാന്യമെന്നും ചൂണ്ടികാട്ടിയ നടി സ്വതന്ത്രമായി ജോലി ചെയ്യാൻ സ്ത്രീകൾക്കും അവകാശമുണ്ടെന്ന് വ്യക്തമാക്കി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.