Crime News: ഓട്ടോയ്ക്ക് സൈഡ് കൊടുത്തില്ല; സ്വകാര്യബസ് തടഞ്ഞ് ഡ്രൈവറെ മർദിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

Crime News: സംഭവം നടന്നത് തിങ്കളാഴ്ച വൈകുന്നേരത്തോടെ ആയിരുന്നു.  ഓട്ടോറിക്ഷയ്ക്ക് സൈഡ് കൊടുത്തില്ല എന്നതായിരുന്നു ആരോപണം.

Written by - Zee Malayalam News Desk | Last Updated : Oct 3, 2024, 12:37 PM IST
    സ്വകാര്യബസ് തടഞ്ഞ് ഡ്രൈവറെ മർദിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
    തിങ്കളാഴ്ച വൈകുന്നേരം 6:15 ന് അവനവഞ്ചേരി ടോൾമുക്കിൽ വച്ചാണ് സംഭവം നടന്നത്
    മർദ്ദനമേറ്റത് ശ്രീഭദ്ര ബസിന്റെ ഡ്രൈവർക്കാണ്
Crime News: ഓട്ടോയ്ക്ക് സൈഡ് കൊടുത്തില്ല; സ്വകാര്യബസ് തടഞ്ഞ് ഡ്രൈവറെ മർദിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
തിരുവനന്തപുരം: സ്വകാര്യബസ് വഴിയിൽ തടഞ്ഞുനിർത്തി ഡ്രൈവറെ മർദിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. ഇടയ്‌ക്കോട് ഊരുപൊയ്ക ആലയിൽമുക്ക് കട്ടയിൽക്കോണം മഠത്തിൽ ഭഗവതി ക്ഷേത്രത്തിന് സമീപം മേലേക്കാട്ടുവിളവീട്ടിൽ ബി.ദീപു, ഊരുപൊയ്ക പരുത്തി ക്ഷേത്രത്തിന് സമീപം പ്ലാവിളവീട്ടിൽ ആർ.രാജീവ്, ഊരുപൊയ്ക പരുത്തിക്ഷേത്രത്തിന് സമീപം പി.എൽ.വി.ഹൗസിൽ ബി.ബാലു എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.  
 
 
തിങ്കളാഴ്ച വൈകുന്നേരം 6:15 ന് അവനവഞ്ചേരി ടോൾമുക്കിൽ വച്ചാണ് സംഭവം നടന്നത്. മർദ്ദനമേറ്റത് ശ്രീഭദ്ര ബസിന്റെ ഡ്രൈവർക്കാണ്. ഓട്ടോറിക്ഷയ്ക്ക് സൈഡ് കൊടുത്തില്ലെന്നാരോപിച്ചായിരുന്നു പ്രതികൾ ബസ് ഡ്രൈവറെ ആക്രമമിച്ചത്. ആളെക്കയറ്റാനായി ബസ് നിർത്തിയപ്പോൾ ഓട്ടോറിക്ഷ ബസിനു മുന്നിൽ നിർത്തിയിട്ട് വഴിതടഞ്ഞശേഷം ബസിനുള്ളിൽക്കയറി ഡ്രൈവറെ പിടിച്ചിറക്കിയായിരുന്നു പ്രതികൾ  മർദിച്ചത്.
 
 
ആറ്റിങ്ങൽ ഇൻസ്‌പെക്ടർ ജി.ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ സജിത്ത്, ജിഷ്ണു, സുനിൽ, എ.എസ്.ഐ. ഷാജഹാൻ, എസ്.സി.പി.ഒ.മാരായ നിധിൻ, വിനു, ശരത് കുമാർ, സന്തോഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
 

 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News