ബേസിൽ ജോസഫ് കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമാണ് പാൽതു ജാൻവർ. പേരിലെ കൗതുകം കൊണ്ട് പ്രഖ്യാപനം സമയം മുതൽ തന്നെ ശ്രദ്ധ നേടിയ ചിത്രം പ്രദർശനത്തിനെത്തിയ ശേഷവും മികച്ച അഭിപ്രായമാണ് നേടിയത്. നവാ​ഗതനായ സം​ഗീത് പി രാജൻ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിം​ഗ് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. വളരെ രസകരമായിട്ടുള്ള മേക്കിം​ഗ് വീഡിയോയിൽ ബേസിൽ, ഷമ്മി തിലകൻ, ജോണി ആന്‍റണി, ഇന്ദ്രൻസ് എന്നിവർ അവതരിപ്പിച്ച  പ്രധാന സീനുകളുടെ മേക്കിങ്ങും ഉൾക്കൊള്ളിച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രസൂൺ എന്ന കഥാപാത്രത്തെയാണ് ബേസിൽ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഡോക്ടർ സുനിൽ ഐസക്കായിട്ടാണ് ഷമ്മി തിലകൻ വേഷമിട്ടത്. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‍കരന്‍, ഫഹദ് ഫാസില്‍ എന്നിവർ ചേർന്നാണ് നിർമ്മാണം. സെപ്റ്റംബർ രണ്ടിനായിരുന്നു ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രത്തിലെ ​ഗാനങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.



Also Read: പാൽതു ജാനവർ വെറ്റിനറി ഡോക്ടർമാരും ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർമാരും കണ്ടിരിക്കേണ്ട സിനിമ; മന്ത്രി ചിഞ്ചുറാണി


 


ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പീതാംബരൻ, സിബി തോമസ്, ജോജി ജോൺ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് ജസ്റ്റിൻ വർഗീസ് ആണ്. ഡി.ഒ.പി രൺദീവെ ആർട് ​ഗോകുൽ ദാസ്,  എഡിറ്റിം​ഗ് കിരൺ ദാസ്, കോസ്റ്റ്യൂം മസ്ഹർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, സൗണ്ട് നിതിൻ ലൂക്കോസ്, പ്രൊഡക്ഷൻ കൺട്രോളർ ബിനു മനമ്പൂർ, വിഷ്വൽ എഫക്ട് എ​​​ഗ് വെെറ്റ് വി.എഫ്.എക്സ്,  ടെെറ്റിൽ എൽവിൻ ചാർളി, സ്റ്റിൽസ് ഷിജിൻ പി രാജ്,  എക്സിക്യൂടീവ് പ്രൊഡ്യൂസർ ബെന്നി കട്ടപ്പന, ജോസ് വിജയ്, ചീഫ് അസോസിയേറ്റ് രോഹിത് ചന്ദ്രശേഖർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.