പാൽതു ജാനവർ വെറ്റിനറി ഡോക്ടർമാരും ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർമാരും കണ്ടിരിക്കേണ്ട സിനിമ; മന്ത്രി ചിഞ്ചുറാണി

Palthu Janwar Movie : കുടിയാന്മല എന്ന ഗ്രാമത്തിലെഒരു വെറ്റിനറി ആശുപത്രിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ബേസിൽ ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടറുടെ വേഷത്തിലാണ് എത്തുന്നത്. 

Written by - Zee Malayalam News Desk | Last Updated : Sep 8, 2022, 03:34 PM IST
  • തിരക്കുകൾക്കിടയിൽ മന്ത്രി കൊല്ലം കാർണിവൽ തീയേറ്ററിലെത്തിയാണ് സിനിമ കണ്ടത്.
  • കുടിയാന്മല എന്ന ഗ്രാമത്തിലെഒരു വെറ്റിനറി ആശുപത്രിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ബേസിൽ ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടറുടെ വേഷത്തിലാണ് എത്തുന്നത്.
  • സിനിമ ഇഷ്ടപെട്ടെന്നും കേരളത്തിലെ എല്ലാ വെറ്റിനറി ഡോക്ടർമാരും ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർമാരും കണ്ടിരിക്കേണ്ട സിനിമയാണെന്ന് മന്ത്രി പ്രതികരിച്ചു
  • നവാഗതനായ സംഗീത് പി രാജൻ സംവിധാനം ചെയ്ത് ബേസിൽ ജോസഫ് നായകനായെത്തുന്ന ചിത്രം തീയേറ്ററുകളിൽ മികച്ച അഭിപ്രായമാണ് നേടുന്നത്.
പാൽതു ജാനവർ വെറ്റിനറി ഡോക്ടർമാരും ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർമാരും കണ്ടിരിക്കേണ്ട സിനിമ; മന്ത്രി ചിഞ്ചുറാണി

കൊല്ലം : ബേസിൽ ജോസഫ് ചിത്രം പാൽതു ജാൻവറിനെ പ്രശംസിച്ച് സംസ്ഥാന മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. തിരക്കുകൾക്കിടയിൽ മന്ത്രി  കൊല്ലം കാർണിവൽ തീയേറ്ററിലെത്തിയാണ് സിനിമ കണ്ടത്. കുടിയാന്മല എന്ന ഗ്രാമത്തിലെഒരു വെറ്റിനറി ആശുപത്രിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ബേസിൽ ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടറുടെ വേഷത്തിലാണ് എത്തുന്നത്. 

സിനിമ ഇഷ്ടപെട്ടെന്നും കേരളത്തിലെ എല്ലാ വെറ്റിനറി ഡോക്ടർമാരും ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർമാരും കണ്ടിരിക്കേണ്ട സിനിമയാണെന്ന് മന്ത്രി പ്രതികരിച്ചു. സ്വന്തം മക്കൾക്ക് ഒരു അസുഖം വരുമ്പൊ എങ്ങനെയാണ് നമ്മളവരെ പരിപാലിക്കുന്നത് അത് പോലെ ജോണി ആന്റണിയുടെ കഥാപാത്രം തന്റെ പശുവിനോട് കാണിക്കുന്ന സ്നേഹം ഉള്ളിൽ തട്ടി എന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

ALSO READ : Hanuman Gear Movie : നാട്ടിൻപ്പുറത്തെ മഡ്ഡ്റൈഡറാകാൻ ഫഹദ് ഫാസിൽ? ഹനുമാൻ ഗിയർ ഫസ്റ്റ് ലുക്ക്

തിയറ്റർ ഉടമകളെ മുൻകൂട്ടി അറിയിക്കാതെയാണ് മന്ത്രി ചിത്രം കാണാൻ എത്തിയത്. അറിയിപ്പൊന്നുമില്ലാതെ അപ്രതീക്ഷിതമായി മന്ത്രി പാൽതു ജാൻവർ കാണാനെത്തിയത് തിയറ്ററിലെ മറ്റ് കാണികൾക്ക കൗതുകം ഉയർത്തി. 

നവാഗതനായ സംഗീത് പി രാജൻ സംവിധാനം ചെയ്ത് ബേസിൽ ജോസഫ് നായകനായെത്തുന്ന ചിത്രം തീയേറ്ററുകളിൽ മികച്ച അഭിപ്രായമാണ് നേടുന്നത്. ജോണി ആന്റണി, ഇന്ദ്രൻസ്, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് ചിത്രത്തിന്റെ രചന.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News