ബേസിൽ ജോസഫ് നായകനായി എത്തിയ ചിത്രം പാൽതു ജാൻവർ ഉടൻ ഒടിടിയിലെത്തുമെന്ന് റിപ്പോർട്ട്. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ്. ചിത്രത്തിൻറെ ഒടിടി റിലീസ് തീയതിയെ കുറിച്ച് സൂചനകൾ ഒന്നും പുറത്തുവന്നിട്ടില്ല. സെപ്റ്റംബർ 2 ന് ഓണം റിലീസായി തീയേറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു പാൽതു ജാൻവർ. മികച്ച അഭിപ്രായമായിരുന്നു ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. മന്ത്രി ചിഞ്ചുറാണിയും കെ എസ് ശബരിനാഥനും ഒക്കെ ചിത്രത്തിന് പ്രശംസയുമായി എത്തിയിരുന്നു,


COMMERCIAL BREAK
SCROLL TO CONTINUE READING

 പാൽതു ജാൻവർ ഒരു സുന്ദരമായ ചലച്ചിത്രമാണ്. കണ്ണൂർ കുടിയേറ്റമേഖലയിലെ സാധാരണക്കാരായ ജനങ്ങളും  മൃഗങ്ങളും പ്രകൃതിയും എല്ലാം ഒത്തുചേരുന്ന ആവാസവ്യവസ്ഥയെ  കൃത്യമായി കാണിക്കുന്ന അതിശയോക്തി ഇല്ലാത്ത ഒരു ചിത്രമാണ്  കെ എസ് ശബരിനാഥൻ പറഞ്ഞത്. സിനിമ ഇഷ്ടപെട്ടെന്നും കേരളത്തിലെ എല്ലാ വെറ്റിനറി ഡോക്ടർമാരും ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർമാരും കണ്ടിരിക്കേണ്ട സിനിമയാണെന്ന് മന്ത്രി ചിഞ്ചുറാണിയും പ്രതികരിച്ചിരുന്നു. സ്വന്തം മക്കൾക്ക് ഒരു അസുഖം വരുമ്പൊ എങ്ങനെയാണ് നമ്മളവരെ പരിപാലിക്കുന്നത് അത് പോലെ ജോണി ആന്റണിയുടെ കഥാപാത്രം തന്റെ പശുവിനോട് കാണിക്കുന്ന സ്നേഹം ഉള്ളിൽ തട്ടി എന്ന് മന്ത്രി അഭിപ്രായപ്പെട്ടു.


ALSO READ: പാൽതു ജാനവർ വെറ്റിനറി ഡോക്ടർമാരും ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർമാരും കണ്ടിരിക്കേണ്ട സിനിമ; മന്ത്രി ചിഞ്ചുറാണി


ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനിയായ ഭാവന സ്റ്റുഡിയോസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നവാ​ഗതനായ സം​ഗീത് പി രാജൻ ആണ് ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്. കോമഡി ഡ്രാമ വിഭാഗത്തിൽ എത്തിയ ചിത്രമാണ് പാൽതു ജാൻവർ. ചിത്രത്തിൽ ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയകുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പീതാംബരൻ, സിബി തോമസ്, ജോജി ജോൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.