ദിലീപിന്റെ വരാനിരിക്കുന്ന ചിത്രങ്ങളിൽ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ'റക്കും പപ്പൻ'. ചിത്രത്തിൽ ഒരു സൂപ്പർ ഹീറോ ആയാണ് ദിലീപ് എത്തുന്നത്. കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിന് ശേഷം ദിലീപിന്റെ പുതിയ സിനിമയ്ക്കായി ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ദിലീപിന്റെ സൂപ്പർ ഹീറോ ചിത്രം ഉടൻ ചിത്രീകരണം തുടങ്ങും. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവെച്ച് കൊണ്ടാണ് ചിത്രീകരണത്തെ കുറിച്ചുള്ള കാര്യം അറിയിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിയാൻ വിഷ്ണുവാണ് പറക്കും പപ്പൻ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം കഴിഞ്ഞിട്ട് നാളുകൾ ഏറെ കഴിഞ്ഞു. അനിരുദ്ധ് രവിചന്ദർ  ആണ് ചിത്രത്തിന് വേണ്ടി സംഗീത ഒരുക്കുന്നതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഒരു ലോക്കൽ സൂപ്പർ ഹീറോ എന്ന ടാഗ്‌ലൈനോടെയാണ് പോസ്റ്റർ പങ്ക് വെച്ചത്. എന്നാൽ കൂടുതൽ വിവരങ്ങൾ ഇനിയും പുറത്ത് വിട്ടിട്ടില്ല. കാർണിവൽ മോഷൻ പിക്സച്ചേഴ്സിന്റെയും ഗ്രാൻഡ് പ്രൊഡക്ഷന്സിന്റെയും ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. 



Also Read: Bandra Movie : ഗ്യാങ്സ്റ്ററോ അതോ ഡോണോ? ദിലീപ്-തമന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്


 


വോയ്സ് ഓഫ് സത്യനാഥൻ ആണ് ദിലീപിന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നിവയ്ക്ക് ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ. ഇരുവരും ഒന്നിച്ച ചിത്രങ്ങൾ എല്ലാം തന്നെ സൂപ്പർഹിറ്റുകൾ ആയിരുന്നു. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 


അതേസമയം ദിലീപിനെ നായകനാക്കി അരുൺ ഗോപി ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തുവിട്ടിരുന്നു. 'ബാന്ദ്ര' എന്നാണ് ചിത്രത്തിന്റെ പേര്. ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ തമന്നയാണ് നായിക. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.