Bandra Movie : ഗ്യാങ്സ്റ്ററോ അതോ ഡോണോ? ദിലീപ്-തമന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

Dileep Bandra Movie ബാന്ദ്രയിൽ ദിലീപിന്റെ നായികയായി എത്തുന്നത് തെന്നിന്ത്യൻ താര സുന്ദരി തമന്നയാണ്

Written by - Zee Malayalam News Desk | Last Updated : Oct 27, 2022, 05:39 PM IST
  • ഉദയകൃഷ്ണയാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കന്നത്.
  • അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമിക്കുന്നത്.
  • തെന്നിന്ത്യൻ താര സുന്ദരി തമന്നയാണ് നായിക
Bandra Movie : ഗ്യാങ്സ്റ്ററോ അതോ ഡോണോ? ദിലീപ്-തമന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

കൊച്ചി : രാമലീലയ്ക്ക് ശേഷം ദിലീപം അരുൺ ഗോപി വീണ്ടുമൊന്നിക്കുന്ന ചിത്രത്തിന് പേര് പുറത്ത് വിട്ടു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിനോടൊപ്പം അണിയറ പ്രവർത്തകർ ടൈറ്റിലും പുറത്ത് വിട്ടിരിക്കുന്നത്. 'ബാന്ദ്ര' എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ഒരു കൈയ്യിൽ സിംഗിൾ ബാരൽ തോക്കും മറുകൈയ്യിൽ സിഗ്രറ്റുമായി സോഫ.യിൽ ഇരിക്കുന്ന ദിലീപിനെയാണ് ഫസ്റ്റലുക്കിൽ അവതരിപ്പിച്ചിരിക്കുന്നത്. ഉദയകൃഷ്ണയാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കന്നത്. 

അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമിക്കുന്നത്. തെന്നിന്ത്യൻ താര സുന്ദരി തമന്ന നായികയായി എത്തുന്ന ചിത്രത്തിൽ തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ട്. ഏറ്റവും അവസാനമായി ബോളിവുഡ്-പഞ്ചാബി താരം രാസിങ് ഖുറാനയും സിനിമയുടെ ഭാഗമാക്കിട്ടുണ്ട്.

ALSO READ : പ്രിയദർശൻ - ഷെയ്ൻ നിഗം ചിത്രം കൊറോണ പേപ്പേഴ്സിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു

ഷാജി കുമാറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. സം സി എസ് ചിത്രത്തിന് സംഗീതം നൽകും. ആക്ഷൻ രംഗങ്ങൾക്ക് ഏറ്റവും പ്രധാന്യമുള്ള ചിത്രത്തിൽ മൂന്ന് പേർ സംഘടനങ്ങൾ ഒരുക്കുന്നത്. അൻപറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫർമാർ. വിവേക് ഹർഷനാണ് എഡിറ്റിങ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News