കൊച്ചി : മലയാളികൾക്കായി ഒരു ഓണസമ്മാനം നൽകിയിരിക്കുകയാണ് പത്തൊമ്പതാം നൂറ്റാണ്ടിലൂടെ സംവിധായകൻ വിനയൻ. ഒരു കാലത്ത് എന്നും ബോക്സ്ഓഫീസിൽ നിറഞ്ഞ് നിന്നുരുന്ന ഹിറ്റ് മേക്കർ പിന്നീട് സംഘടന പ്രശ്നത്തിന്റെ പേരിൽ സിനിമയിൽ നിന്നും പുറത്താക്കപ്പെടേണ്ടി വന്നു. എന്നാൽ സംഘടനയ്ക്ക് പുറത്ത് നിന്ന് താൻ ഒരിക്കലും തോൽക്കാൻ തയ്യാറല്ല എന്ന അറിയിച്ചുകൊണ്ട് നിരവധി ചിത്രങ്ങൾ വിനയൻ ഒരുക്കി. യക്ഷിയും ഞാനും തുടങ്ങിയ ചിത്രങ്ങൾ ചെയ്ത് വിനയൻ തന്നിലെ സിനിമ കെടുത്തി കളയുവാൻ ആരെയും അനുവദിച്ചില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

2020തിൽ സംഘടന പ്രശ്നത്തെ തുടർന്നുള്ള കേസിൽ വിനയൻ അനുകൂലമായി വിധി വന്നതോടെ മലയാള സിനിമയ്ക്ക് നൽകാൻ ആഗ്രഹിച്ചത് ഇപ്പോൾ ഒന്നൊന്നായി അവതരിപ്പിക്കുകയാണ് സംവിധായകൻ. അതിൽ ആദ്യത്തേതായി പത്തൊമ്പതാം നൂറ്റാണ്ടിനെ വിശേഷിപ്പിക്കാം. അതും ഒട്ടും മാർക്കറ്റ് വാല്യു ഇല്ലാത്ത ഒരു നടനെ (സിജു വിൽസൺ) ഒരു സൂപ്പർ ഹിറ്റ് ഒരുക്കിയിരിക്കുകയാണ് വിനയൻ. അപ്പോഴും എല്ലാവരും വിനയനോട് ചോദിക്കുന്നത് ഒന്നാണ്, എന്നിട്ടും എന്തുകൊണ്ട് യക്ഷിയും ഞാനും തുടങ്ങിയ ചിത്രങ്ങൾ എന്തുകൊണ്ട് ചെയ്തു. അതിന് മറുപടി നൽകുകയാണ് സംവിധായകൻ.


ALSO READ : Pathonpatham Noottandu Movie : ഉറച്ച നിലപാടും സാമൂഹ്യ പ്രതിബദ്ധതയുമുള്ള കലാകാരന് ഹൃദയാഭിവാദനങ്ങൾ"; പത്തൊമ്പതാം നൂറ്റാണ്ടിനും വിനയനും പ്രശംസയുമായി റവന്യൂ മന്ത്രി


യക്ഷിയും ഞാനും ഒക്കെ ഒരിക്കലും താൻ ചെയ്യാൻ ആഗ്രഹിക്കുന്ന ചിത്രങ്ങളല്ല. സംഘടന പ്രശ്നങ്ങളെ തുടർന്ന് വിലക്ക് നേരിട്ട സംവിധായകൻ ഒരിക്കലും സിനിമ എന്ന് പറയുന്ന തന്റെ ഫയർ അണഞ്ഞ് പോകാതിരിക്കാൻ വേണ്ടിയാണ് അത്തരത്തിലുള്ള ചിത്രങ്ങൾ ചെയ്തതെന്ന് വിനയൻ വെറൈറ്റി മീഡിയ എന്ന ഓൺലൈൻ മാധ്യമത്തിനോട് പറഞ്ഞു. താൻ ആ സമയത്ത് സിനിമകൾ എടുക്കുമ്പോൾ ഒരു ദിവസത്തെ ചിത്രീകരണം കഴിഞ്ഞ അടുത്ത ദിവസത്തെ ഷൂട്ടിങ്ങിനെത്തുമ്പോൾ ഓരോ ദിവസവും ഓരോ ടെക്നീഷ്യന്മാരെ കാണാതാകും അത്തരത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ താൻ അനുഭവിച്ചിട്ടുണ്ടെന്ന് വിനയൻ പറഞ്ഞു. വിലക്ക് നേരിട്ട സമയത്ത് വിനയൻ യക്ഷിയും ഞാനും എന്ന സിനിമയ്ക്ക് പുറമെ രഘുവിന്റെ സ്വന്തം റസിയ, ഡ്രാക്കുള 2012, ലിറ്റിൽ സൂപ്പർ മാൻ, ചാലക്കുടിക്കാരൻ ചങ്ങാതി തുടങ്ങിയ ചിത്രങ്ങൾ വിനയൻ സംവിധാനം ചെയ്തിരുന്നു. 


തിരുവോണം ദിവസം തിയറ്ററുകളിലെത്തിയ പത്തൊമ്പതാം നൂറ്റാണ്ട് ആദ്യ ദിനം മികച്ച അഭിപ്രായം നേടിയെടുത്ത് നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. മിക്ക തിയറ്ററുകളിലും ചിത്രത്തിന് ഹൗസ്ഫുൾ റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. വിനയൻ തന്നെ തിരക്കഥ സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് ഗോകുലം ഗോപാലനാണ്. ഷാജി കുമാറാണ് ചിത്രത്തിന്റെ ക്യമറ കൈകാര്യം ചെയ്തത്. മൂന്ന് വർഷത്തോളമാണ് വിനയനും സിജുവും പത്തൊമ്പതാം നൂറ്റാണ്ടിനായി ചെലവഴിച്ചത്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.