ജോജു ജോർജ് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് പീസ്. ഓ​ഗസ്റ്റ് 26ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഒടിടിയിലും സ്ട്രീമിങ്  തുടങ്ങി. സൺ നെക്സ്റ്റിലാണ് ചിത്രം സ്ട്രീമിങ്ങ് തുടങ്ങിയത്. നവാഗതനായ സന്‍ഫീറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആക്ഷേപഹാസ്യ - ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് പീസ്. വളരെ നാളുകൾക്ക് മുമ്പ് ചിത്രം പ്രഖ്യാപിച്ചുവെങ്കിലും നിരവധി കാരണങ്ങളാൽ ചിത്രത്തിൻറെ റിലീസ് നീണ്ട് പോയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ആകെ നാല് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്തത്. മലയാളം, തമിഴ്‌, തെലുങ്ക്‌ ഹിന്ദി എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്തു. കാർലോസ് എന്ന ഡെലിവറി പാർട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ജോജു ജോർജ്, രമ്യ നമ്പീശൻ, ആശ ശരത്, അദിതി രവി, അനിൽ നെടുമങ്ങാട്, മാമുക്കോയ, വിജിലേഷ്, അർജുൻ സിംഗ്, സിദ്ദിഖ് തുടങ്ങി നിരവധി താരങ്ങൾ സിനിമയിലുണ്ട്. അനിൽ നെടുമങ്ങാടിനെയും കോട്ടയം പ്രദീപിനെയും അവസാനമായി തീയേറ്റർ സ്‌ക്രീനിൽ കാണാൻ സാധിച്ചതും ഈ സിനിമയിലൂടെയാണ്.  


Also Read: Mukundan Unni Associates: ഇതാണ് മുകുന്ദനുണ്ണി!!! വിനീത് ശ്രീനിവാസന്റെ "മുകുന്ദനുണ്ണി അസോസിയേറ്റ്സ്" സെക്കൻഡ് ലുക്ക്


 


നോൺ ലീനിയർ ആയി കഥ പറയുന്ന രീതിയാണ് പീസ് എന്ന ചിത്രത്തിലും പിന്തുടർന്നത്. ചിത്രത്തിൽ എല്ലാവരുടെയും അഭിനയും വളരെ മികച്ച് നിന്നു. തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലായി മൂന്ന് ഷെഡ്യൂളുകളില്‍ 75 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രം പൂര്‍ത്തീകരിച്ചത്. സംവിധായകന്‍ തന്നെ കഥ എഴുതിയ ചിത്രത്തിന് വേണ്ടി തിരക്കഥയും സംഭാഷണവും ഒരുക്കിയത് സഫര്‍ സനലും രമേഷ് ഗിരിജയും ചേര്‍ന്നാണ്. സംഗീത സംവിധാനം: ജുബൈര്‍ മുഹമ്മദും ഗാനരചന: വിനായക് ശശികുമാര്‍, അന്‍വര്‍ അലി, സന്‍ഫീര്‍ എന്നിവര്‍ ചേര്‍ന്നും നിര്‍വ്വഹിച്ചു. ആലാപനം: വിനീത് ശ്രീനിവാസന്‍, ഷഹബാസ് അമന്‍. സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ചിത്രം നിർമ്മിക്കുന്നത് ദയാപരനാണ്. 


ചിത്രത്തിലെ മാമാ ചായേൽ ഉറുമ്പ് എന്ന് തുടങ്ങുന്ന ​ഗാനം വൻ ജനശ്രദ്ധ നേടിയിരുന്നു. ഗാനം ആലപിച്ചത് ഷഹബാസ് അമൻ ആണ്.  ഈ ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ചിത്രത്തിൻറെ സംവിധായകനായ സൻഫീർ തന്നെയാണ്. ജുബൈർ മുഹമ്മ​ദാണ് സം​ഗീതം നൽകിയിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.