Mukundan Unni Associates: ഇതാണ് മുകുന്ദനുണ്ണി!!! വിനീത് ശ്രീനിവാസന്റെ "മുകുന്ദനുണ്ണി അസോസിയേറ്റ്സ്" സെക്കൻഡ് ലുക്ക്

പേര് സൂചിപ്പിക്കുന്നത് പോലെ വക്കീലായിട്ടാണ് ചിത്രത്തില്‍ വിനീത് ശ്രീനിവാസൻ എത്തുന്നത്. 

Written by - Zee Malayalam News Desk | Last Updated : Oct 6, 2022, 09:36 AM IST
  • അഭിനവ് സുന്ദർ നായക് ആണ് "മുകുന്ദനുണ്ണി അസോസിയേറ്റ്സ്" സംവിധാനം ചെയ്യുന്നത്.
  • കോമഡിക്ക് പ്രാധാന്യമുള്ള ചിത്രമാണ് ഇതെന്നാണ് പോസ്റ്ററുകളിൽ നിന്ന് വ്യക്തമാകുന്നത്.
  • കഴിഞ്ഞ ദിവസം പുറത്തിറക്കിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ശ്രദ്ധ നേടിയിരുന്നു.
Mukundan Unni Associates: ഇതാണ് മുകുന്ദനുണ്ണി!!! വിനീത് ശ്രീനിവാസന്റെ "മുകുന്ദനുണ്ണി അസോസിയേറ്റ്സ്" സെക്കൻഡ് ലുക്ക്

വിനീത് ശ്രീനിവാസൻ നായകനാകുന്ന പുതിയ ചിത്രം 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിന്റെ' സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സെക്കൻഡ് ലുക്ക് പോസ്റ്ററിലും വിനീത് ശ്രീനിവാസനെ തന്നെയാണ് കാണിച്ചിരിക്കുന്നത്. അഭിനവ് സുന്ദർ നായക് ആണ് "മുകുന്ദനുണ്ണി അസോസിയേറ്റ്സ്" സംവിധാനം ചെയ്യുന്നത്. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രമാണ് ഇതെന്നാണ് പോസ്റ്ററുകളിൽ നിന്ന് വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ശ്രദ്ധ നേടിയിരുന്നു. ആറ് കൈകളും രണ്ട് തലയുമായി നിൽക്കുന്ന വിനീതാണ് പോസ്റ്ററിലുള്ളത്.

പേര് സൂചിപ്പിക്കുന്നത് പോലെ വക്കീലായിട്ടാണ് ചിത്രത്തില്‍ വിനീത് ശ്രീനിവാസൻ എത്തുന്നത്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയ് നിർമ്മിക്കുന്ന ചിത്രം നവംബറിൽ റിലീസിന് ഒരുങ്ങുകയാണ്. ചിത്രീകരണത്തിന് മുൻപ് നേരത്തെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്തുവിട്ടതും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിമൽ ​ഗോപാലകൃഷ്‍ണനും സംവിധായകൻ അഭിനവ് സുന്ദർ നായകും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് വിശ്വജിത്ത് ഒടുക്കത്തിലാണ്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Vineeth Sreenivasan (@vineeth84)

Also Read: Mukundan Unni Associates: രണ്ട് തലയും ആറ് കൈകളുമായി വിനീത് ശ്രീനിവാസൻ; "മുകുന്ദനുണ്ണി അസോസിയേറ്റ്സ്" ഫസ്റ്റ് ലുക്ക് പോസ്റ്റർ

 

സുരാജ് വെഞ്ഞാറുംമൂട്, സുധി കോപ്പ, തൻവിറാം, ജോർജ്ജ് കോര, മണികണ്ഠൻ പട്ടാമ്പി, സുധീഷ്, അൽത്താഫ് സലിം, നോബിൾ ബാബു തോമസ്, ബിജു സോപാനം, റിയാസെറ, വിജയൻ കാരന്തൂർ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. അഡ്വക്കറ്റ് മുകുന്ദനുണ്ണി എന്ന കഥാപാത്രത്തെ മലയാളികൾക്ക് മറക്കാൻ കഴിയില്ല. സലിംകുമാർ എന്ന നടന്റെ കരിയറിൽ തന്നെ വഴിത്തിരിവായ കഥാപാത്രമായിരുന്നു ലാൽജോസ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം മീശമാധവനിലെ  അഡ്വക്കറ്റ് മുകുന്ദനുണ്ണി. എന്നാൽ ആ മുകുന്ദനുണ്ണിക്ക് ഈ ചിത്രവുമായുള്ള ബന്ധം അറിയണമെങ്കിൽ റിലീസ് വരെ കാത്തിരുന്നേ പറ്റൂ. അതിനെക്കുറിച്ച് ഒരു സൂചനയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

നിധിൻരാജ് ആരോളും സംവിധായകൻ അഭിനവ് സുന്ദർ നായകും ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിർവ്വഹിച്ചിരിക്കുന്നത്. നവാഗതനായ സിബിമാത്യു അലക്സ് ആണ് മുകുന്ദനുണ്ണി അസ്സോസിയേറ്റ്സിന്റെ സംഗീതം നിർവഹിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- പ്രദീപ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ- മനോജ് പൂക്കുന്നം,  സൗണ്ട് ഡിസൈൻ- രാജകുമാർ.പി, ആർട്ട്- വിനോദ് രവീന്ദ്രൻ, കോസ്റ്യൂംസ്- ഗായത്രി കിഷോർ, പിആർഒ: വൈശാഖ് സി. വടക്കേവീട്, മേക്ക്അപ്പ്- ഹസ്സൻ വണ്ടൂർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News