കീർത്തി സുരേഷ് നായികയാകുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രമായ പെൻഗ്വിന്റെ ആദ്യ ഗാനം റിലീസ് ചെയ്തു.  ഈ ചിത്രത്തിൽ അമ്മ വേഷത്തിലാണ് കീർത്തി എത്തുന്നത്.  ചിത്രത്തിന്റെ സംവിധാനം ഈശ്വർ കാർത്തിക് ആണ് നിർവഹിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്ന് ഭാഷകളിലുള്ള ഗാനം അനിരുദ്ധ് രവിചന്ദ്രനാണ് പുറത്തിറക്കിയത്. സോണി മ്യൂസികും സ്റ്റോണ്‍ബെഞ്ചും ചേര്‍ന്നാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.  ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ്.  ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് കാര്‍ത്തിക് പളനിയാണ്.


Also read: വന്ദേ ഭാരത് മിഷൻ അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ ശ്രമം: കെ.സുരേന്ദ്രൻ 


മലയാളത്തിലും തമിഴിലും വിവേകും തെലുങ്കിൽ വെണ്ണിലാകാന്തിയുമാണ് ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.  സ്വന്തം കുഞ്ഞിന്റെ രക്ഷക്കായുള്ള ഒരു അമ്മയുടെ പോരാട്ടത്തിന്റെ കഥയാണ് പെന്‍ഗ്വിന്‍.


സംവിധായകന്റെ ഉടമസ്ഥതയിലുള്ള സ്റ്റോണ്‍ ബഞ്ച് ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തില്‍ മദംപട്ടി രംഗരാജ്, ലിംഗ എന്നിവർ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.  ജൂണ്‍ 19ന് ആമസോണ്‍ പ്രൈം വിഡിയോയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. തമിഴിലും തെലുങ്കിലും മലയാളത്തില്‍ മൊഴി മാറ്റ ചിത്രമായും പെൻഗ്വിൻ  റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.