ചാക്കോച്ചനോട് കട്ട അസൂയായിരുന്നു തനിക്ക്; വെളിപ്പെടുത്തലുമായി താരം
പൊതുവെ എല്ലവരോടും നല്ല സൗഹൃദം സൂക്ഷിക്കുന്ന ആളാണ് കുഞ്ചാക്കോ ബോബൻ.
പൊതുവെ എല്ലവരോടും നല്ല സൗഹൃദം സൂക്ഷിക്കുന്ന ആളാണ് കുഞ്ചാക്കോ ബോബൻ. അത് സിനിമയിലായാലും ശരി അല്ലേലും ശരി. അതുപോലെതന്നെയാണ് രമേഷ് പിഷാരടിയും.
അവർ തമ്മിലും നല്ല സൗഹൃദമാണ്. ഇപ്പോൾ കുഞ്ചാക്കോ ബോബനെ (Kunchacko Boban) കുറിച്ച് പിഷാരടി പറഞ്ഞ ഒരു കമന്റ് വൈറലാവുകയാണ്. തന്റെ ചിത്രമായ 'മോഹന്‍കുമാര്‍ ഫാന്‍സ്' ന് നടത്തിയ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
Also Read: viral video: മന്ദിരാ ബേദിയുടെ workout video വൈറലാകുന്നു
അഭിമുഖത്തിൽ തനിക്ക് ചാക്കോച്ചനോട് ആദ്യം തോന്നിയ വികാരം എന്താണെന്നു തുറന്നുപറഞ്ഞിരിക്കുകയാണ് പിഷാരടി (Ramesh Pisharadi). തനിക്ക് ചാക്കോച്ചനോട് ആദ്യം തോന്നിയത് കട്ട അസൂയയാണെന്നും എന്റെ കോളേജിലെ പെണ്‍കുട്ടികള്‍ ഓട്ടോഗ്രാഫിലും നോട്ട്ബുക്ക് കവറിലുമെല്ലാം ചാക്കോച്ചന്റെ ഫോട്ടോ കൊണ്ടു നടക്കുന്നത് തനിക്ക് സഹിക്കാൻ കഴിഞ്ഞില്ലെന്നും പിഷാരടി പറഞ്ഞു.
മാത്രമല്ല പിസിഎം കോളേജില്‍ ചാക്കോച്ചന്‍ ഉദ്ഘാടനത്തിനു വന്നപ്പോള്‍ എന്റെ ചേച്ചി പുള്ളീടെ ഫോട്ടോ വാങ്ങാന്‍ വീട്ടില്‍ നിന്ന് പൈസ ചോദിച്ചോണ്ടു പോയതുമൊന്നും തനിക്ക് സഹിച്ചില്ലയെന്നും പിഷാരടി പറഞ്ഞു.
Also Read: തന്നെ കണ്ട് കൊതിക്കാത്തവർ ആരും കാണില്ല; കിടിലം മറുപടിയുമായി Seema Vineeth
പഞ്ചവർണ്ണതത്തയിൽ സീനിനെക്കുറിച്ചും പിഷാരടി (Ramesh Pisharadi) അഭിമുഖത്തിൽ ഓർത്തു. ചാക്കോച്ചൻ ഓടി വരുമ്പോള്‍ പത്രം എറിഞ്ഞിട്ട് മുഖത്ത് കൊള്ളുന്ന ഒരു സീനുണ്ട്. അത് ചെയ്തിട്ട് എത്രയായിട്ടും ശരിയാവുന്നില്ല. ഒടുവില്‍ മണിയന്‍പിള്ള ചേട്ടന്‍ പറഞ്ഞാണ് ശരിയാക്കിയതെന്നും പിഷാരടി ഓർത്തു.
പത്രം എറിയാൻ പറഞ്ഞപ്പോൾ തൻ ആദ്യം ഓർത്തത് ഈ മുഖമാണല്ലോ ദൈവമേ പണ്ട് ഞാന്‍ അസൂയപ്പെട്ടു നോക്കിയിരുന്നത്, ശരിക്ക് ഒരെണ്ണം കൊടുത്താലോ എന്നായിരുന്നുവെന്നും പിന്നെ ഞാനെന്റെ മനസ്സിനെ നിയന്ത്രിച്ചിട്ടാണ് എറിഞ്ഞതെന്നും പറഞ്ഞുകൊണ്ട് പിഷാരടി പൊട്ടിച്ചിരിക്കുന്നുണ്ട്.
പിഷാരടിയുടെ സംസാരം കേട്ട് ചാക്കോച്ചനെയും ചിരിക്കുകയായിരുന്നു. വിജയ് സൂപ്പറും പൗര്‍ണമിക്കും ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന ‘മോഹന്‍കുമാര്‍ ഫാന്‍സ്’ ഇന്ന് തിയേറ്ററുകളിലെത്തിയിട്ടുണ്ട്. സിനിമയ്ക്കുള്ളിലെ സിനിമാക്കാരുടെ ജീവിതം പറയുന്ന ചിത്രമാണിത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...