)
ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ ഏറെ സുപരിചിതമായ ട്രാൻസ്ജെൻഡർ വുമൺ ആണ് സീമ വിനീത്. അതിലുപരി പ്രശസ്തയായ ഒരു ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് കൂടിയാണ് താരം.
സീമ (Seema Vineeth) ആദ്യമായി മിനിസ്ക്രീനിലെത്തുന്നത് സൂപ്പർഹിറ്റായ വോഡാഫോൺ കോമഡി സ്റ്റാർസിലൂടെയാണ്. ഇന്നത്തെ അവസ്ഥയിലേക്ക് എത്തുന്നതിന് മുൻപ് ഒരുപാട് ദുരിതങ്ങളും പ്രയാസങ്ങളും അനുഭവിച്ച ആളായിരുന്നു സീമ.
വർഷങ്ങളായി ബ്രൈഡൽ മേക്കപ്പ് (Bridal Make-UP) രംഗത്ത് പ്രവർത്തിക്കുന്ന സീമ ഇടക്ക് വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായും രംഗത്തെത്താറുണ്ട്. ഇങ്ങനെ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് പലപ്പോഴും മോശം കമെന്റുകളുമായി ഞരമ്പന്മാരും എത്താറുണ്ട്.

ഇവർക്കോക്കെ കണക്കിന് മറുപടിയും സീമ നൽകാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തിൽ സീമയുടെ ഇൻബോക്സിൽ വന്ന ഒരു മെസ്സേജിന് നൽകിയ മറുപടി സീമ തന്നെ പങ്കുവെച്ചിരിക്കുകയാണ്.
സീമയുടെ ഈ മറുപടി ഇപ്പോൾ വൈറലാകുകയാണ്. ഇൻബോക്സിൽ തെറ്റായ അർത്ഥത്തോടെ അയച്ച ഒരു ഞരമ്പന്റെ മെസ്സേജിന്റെ സ്ക്രീൻ ഷോട്ട് അടക്കമാണ് സീമ പങ്കുവെച്ചത്.
ഇതെന്താ ഇത്രക്കും കൊതിക്കാൻ വല്ല ജിലേബിയോ ലഡ്ഡുവോ ആണോ? ആരേലും ഒന്ന് പറയുമോ ന്താ സംഭവം എന്ന അടിക്കുറിപ്പോടെയാണ് സീമ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇതിനിടയിൽ മെസ്സേജ് അയച്ചവനെ സപ്പോർട്ട് ചെയ്തുകൊണ്ട് കുറച്ച് പേർ കമന്റ് ചെയ്തിരുന്നു. ഇതിനെതിരേയും സീമ രംഗത്ത് വന്നിരുന്നു.
ചിലപ്പോൾ നിങ്ങളൊടോ അല്ലേൽ നിങ്ങളുടെ അമ്മയോടോ നിങ്ങളുടെ സഹോദരിയോടോ അപരിചിതൻ ആയ ഒരു പുരുഷൻ വന്നു കൊതിയാണ് എന്നു പറഞ്ഞാൽ നിങ്ങൾ പ്രോത്സാഹനം കൊടുക്കുമോ??? എന്ന ചോദ്യത്തോടെയായിരുന്നു സീമ മറുപടി കൊടുത്തത്. പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു..
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy