തിരുവനന്തപുരം : ഗായിക വൈക്കം വിജയലക്ഷ്മിയും മിമിക്രി കലാകാരൻ അനൂപും തമ്മിൽ വിവാഹമോചനത്തിന് ഒരുങ്ങുന്നു (Vaikom Vijayalakshmi Divorce). വിവാഹമോചന വാർത്തകൾ സ്ഥരീകരിച്ചുകൊണ്ട്  വൈക്കം വിജയലക്ഷ്മി ഒരു യുട്യൂബ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

"ഞാൻ തന്നെയാണ് വിവാഹമോചനത്തെക്കുറിച്ച് തീരുമാനിച്ചത്. ഇത് ശരിയാവില്ലെന്ന് മനസ്സിലായി. ഭീഷിണികളും ദേഷ്യപ്പെട്ടുള്ള സംസാരമായിരുന്നു. അത് കേട്ട് എന്റെ മനസ്സിന് എപ്പോഴും വിഷമമായിരുന്നു" വിജയലക്ഷ്മി ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 


ALSO READ : വൈക്കം വിജയലക്ഷ്മിയുടെ വിവാഹ ചിത്രങ്ങള്‍..


2018 ഒക്ടോബറിലായിരുന്നു വിജയലക്ഷ്മിയും അനൂപും തമ്മിൽ വിവാഹിതരാകുന്നത്. എന്നാൽ താൻ ഇപ്പോൾ ഈ ബന്ധത്തിൽ അസംതൃപ്തയാണെന്നും പാടാൻ പോലും സാധിക്കുന്നില്ലയെന്ന് വിജയലക്ഷ്മി തന്റെ അഭിമുഖത്തിൽ പറയുന്നുണ്ട്. 


"ആ സംസാരം എന്റെ മനസ്സിന് എപ്പോഴും വിഷമമായിരുന്നു. പാടാനൊന്നും പറ്റുന്നുണ്ടായിരുന്നില്ല. സംഗീതം തന്നെയാണ് നല്ലത്. ഇങ്ങനെ മനസ് വിഷമിപ്പിക്കുന്നയാളുടെ കൂടെ ജീവിക്കുന്നതിലും നല്ലതേ എന്റെ സംഗീതമാണെന്ന് മനസ്സിലാക്കിയാണ് ആ തീരുമാനമെടുത്തത്" വൈക്കം വിജയലക്ഷ്മി പറഞ്ഞു.


ALSO READ : നടൻ മുകേഷും നർത്തകി മേതിൽ ദേവികയും തമ്മിൽ വേർപിരിയുന്നു


എന്നാൽ മറ്റാരും തങ്ങളുടെ തീരുമാനത്തിൽ ഇടപ്പെട്ടില്ല. തങ്ങൾ തന്നെയാണ് ഈ തീരുമാനം എടുത്തതെന്ന് വിജയലക്ഷ്മി അറിയിച്ചു. കൂടാതെ വിജയലക്ഷ്മിക്ക് താനൊരു തടസമാവില്ലെന്നും അനൂപ് ഉറപ്പ് നൽകിയെന്ന് ഗായിക തന്റെ അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. 


നേരത്തെ 2016ൽ പ്രവാസിയുമായി വിജയലക്ഷ്മിയുടെ വിവാഹം നിശ്ചയിക്കുകയായിരുന്നു. എന്നാൽ അന്ധയായ ഗായികയെ തന്റെ വൈകല്യത്തെ ചൂണ്ടിക്കാട്ടി പ്രവാസി വേദനപ്പിച്ചു എന്ന് പറഞ്ഞുകൊണ്ട് വിജയലക്ഷ്മി വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. അന്ന് വിജയലക്ഷ്മിയുടെ തീരുമാനത്തെ സോഷ്യൽ മീഡിയ അഭിനന്ദിക്കുകയും ചെയ്തിരുന്നു. 


ALSO READ : Mukesh Methil Devika Divorce: അവിഹിതവും വഴിവിട്ട ജീവിതവും മാത്രമല്ല വേർപിരിയലിന് കാരണം; കുറിപ്പ് വൈറലാകുന്നു


നിലവിൽ ഗായികയുടെ കാഴ്ചയ്ക്കായിട്ടുള്ള ചികിത്സകൾ പുരോഗമിക്കുകയാണ്. ചികിത്സ ഫലം കണ്ടു വരുന്നതായി വിജയലക്ഷ്മിയുടെ ബന്ധുക്കൾ നേരത്തെ അറിയിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.