വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.
വൈക്കം വിജയലക്ഷ്മി വിവാഹിതയായി.
മലയാളത്തിന്‍റെ പ്രിയ ഗായികയും ഗായത്രിവീണയില്‍ അഗ്രഗണ്യയുമായ വൈക്കം വിജയലക്ഷ്മി വിവാഹിതയായി.
ഇന്ന് രാവിലെ 10.30നും 11.30നും ഇടയ്ക്കുള്ള മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം.
പാലാ സ്വദേശി അനൂപാണ് വിജയലക്ഷ്മിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്.
മിമിക്രി കലാകാരനായ അനൂപ് ഇന്‍റീരിയര്‍ ഡിസൈന്‍ കോണ്‍ട്രാക്റ്റര്‍ കൂടിയാണ്.
വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം.
പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന്‍നായരുടേയും ലൈലാ കുമാരിയുടേയും മകനാണ് അനൂപ്.
ഉദയനാപുരം ഉഷാ നിവാസില്‍ വി.മുരളീധരന്‍റെയും വിമലയുടേയും ഏക മകളാണ് വിജയലക്ഷ്മി.
സെല്ലുലോയിഡ് എന്ന ചിത്രത്തിലെ കാറ്റേ കാറ്റേ എന്നാ ഗാനത്തിലൂടെയാണ് വിജയലക്ഷ്മി ശ്രദ്ധേയയാകുന്നത്.
സംസ്ഥാന സര്‍ക്കാരിന്‍റെ സ്‌പെഷ്യല്‍ ജൂറി പുരസ്‌ക്കാരം ലഭിച്ച ഗായികയാണ് വിജയലക്ഷ്മി