Mumbai: നടിയും  Playboy model-ലുമായ   പൂനം  പാണ്ഡെയുടെ ഭർത്താവ് അറസ്റ്റില്‍.  നടി നല്‍കിയ ശാരീരിക പീഡന പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.   


COMMERCIAL BREAK
SCROLL TO CONTINUE READING

തിങ്കളാഴ്ച രാത്രി ഭര്‍ത്താവ് സാം ബോംബൈ തന്നെ ക്രൂരമായി മർദിച്ചതായാണ് നടി പൂനം  പാണ്ഡെയുടെ  (Poonam Pandey) പരാതി. നടിയെ മുംബൈയിലെ ആശുപത്രിയിൽ  പ്രവേശിപ്പിച്ചിരിക്കുകയാണ്.  ശാരീരിക പീഡനക്കേസിൽ ഭർത്താവ് സാം ബോംബൈ ജയിലിലാണ്.


ഇതാദ്യമല്ല, നടി ഭര്‍ത്താവിനെതിരെ ശാരീരിക പീഡനത്തിന്  പരാതി നല്‍കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ദമ്പതികൾ വിവാഹിതരായി ദിവസങ്ങൾക്കകം തന്നെ നടി പോലീസില്‍ പരാതി നല്‍കിയിരുന്നു.  ഹണിമൂണ്‍ കാലത്ത് ആക്രമണത്തിനും ജീവന് ഭീഷണിയും  ചൂണ്ടിക്കാട്ടിയാണ് നടി പരാതി നല്‍കിയത്.  നടി പിന്നീട്  പരാതി പിന്‍വലിക്കുകയും  ഭര്‍ത്താവുമായി ഒത്തു പോകുകയും ചെയ്തിരുന്നു.  


Also Read: Ottu Movie : "കൊള്ളാം ബോയിസ്, സ്മോക്ക് നന്നായിട്ട് ഇടണം, ഡാൻസ് സ്റ്റെപ്പ് ഒന്നും കാണരുത്" ഒറ്റ് സിനിമയുടെ ഷൂട്ടിങ് ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ


വിവാദപരമായ വ്യക്തിജീവിതത്തിലൂടെ പ്രശസ്തയാണ്  നടി പൂനം പാണ്ഡെ. 2011 ൽ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയാൽ  നിര്‍വസ്ത്രയാകുമെന്ന് നടി വാഗ്ദാനം ചെയ്തത്  ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.  ഇന്ത്യ ലോകകപ്പ് നേടിയെങ്കിലും പൂനത്തെ വാക്ക് പാലിക്കാന്‍ BCCI അനുവദിച്ചില്ല എന്നതാണ് വസ്തുത...... 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.