Chennai : മണിരത്നം (Maniratnam) സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം പൊന്നിയിൻ സെൽവന്റെ (Ponniyin Selvan)ആദ്യ ഭാഗത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. ഐശ്വര്യ റായ് ബച്ചനാണ്  (Aiswarya Rai Bachchan) ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായ വിവരം അറിയിച്ചത്. അതിനോടൊപ്പം തന്നെ പുതിയ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. ചിത്രം 2022 ൽ പ്രദർശനത്തിന് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.



COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: Actor Suriya: ജീവിതത്തേക്കാൾ വലുതല്ല പരീക്ഷ, വീഡിയോ സന്ദേശവുമായി നടൻ സൂര്യ


കൽക്കി കൃഷ്ണമൂർത്തിയുടെ പ്രശസ്‌ത നോവലായ പൊന്നിയിൻ സെൽവൻ എന്ന നോവലിനെ ആധാരമാക്കി ഒരുക്കുന്ന ചിത്രമാണ് പൊന്നിൽ സെൽവൻ. മുമ്പ് പൊന്നിയിൻ സെൽവനിലെ ഐശ്വര്യ റായിയുടെ ചിത്രം പുറത്ത് വന്നിരുന്നു. ആരാധർ ആ ചിത്രം ആവേശത്തോടെ ഏറ്റെടുക്കുകയും ചെയ്തിരുന്നു.


ALSO READ: Puzhu Movie : മമ്മൂട്ടിയുടെ കൈയ്യിൽ പിസ്റ്റൽ കണ്ണിൽ ഭയം, പുഴു സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്ത് വിട്ടു


അരുള്‍മൊഴി വര്‍മ്മന്റെയും ചോള രാജവംശത്തിന്റെയും കഥയാണ് ചിത്രത്തിൻറെ അടിസ്ഥാനം. ഗ്വാളിയർ കോട്ടയിലാണ് ചിത്രത്തിൻറെ ഹൂറ്റിംഗ് കൂടുതലും നടന്നത്, ചിത്രത്തിൽ മന്ദകിനി എന്ന കഥാപാത്രമായി ആണ് ഐശ്വര്യ റായ് എത്തുന്നത്. ഇതേ നോവലിനെ ആസ്പദമാക്കി മുമ്പ് ചിത്രങ്ങൾ നിർമ്മിക്കാൻ ശ്രമിച്ചിരുന്നു.


ALSO READ: No Way Out : 'കിളി പോയത് പോലെ രമേഷ് പിഷാരടി' നോ വേ ഔട്ടിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി


1958 ൽ എംജിആർ ഈ ചിത്രം നിർമ്മിക്കാൻ ശ്രമിച്ചിരുന്നെങ്കിലും പിന്നീട് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. മണിരത്നത്തിന്റെ വളരെ കാലമായുള്ള പദ്ധതിയാണ് പൊന്നിയിൻ സെൽവൻ. 2012 ൽ ചിത്രം നിർമ്മിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് മാറ്റി വെക്കുകയായിരിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.