No Way Out : 'കിളി പോയത് പോലെ രമേഷ് പിഷാരടി' നോ വേ ഔട്ടിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി

Ramesh Pisharody കേന്ദ്ര കഥാപാത്രമായി എത്തുന്ന സർവൈവൽ ത്രില്ലർ ചിത്രം നോ വേ ഔട്ടിന്റെ (No Way Out) ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.

Written by - Jenish Thomas | Last Updated : Sep 18, 2021, 11:54 PM IST
  • പിഷാരടിക്ക് പുറമെ ധർമജൻ ബോൾഗാട്ടി, സംവിധായകനായ ബേസിൽ ജോസഫ്, ജൂൺ ഫെയിം രവീണ നായർ എന്നിവരാണ് മറ്റ കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
  • നിധിൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
  • വർഗീസ് ഡേവിഡാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.
  • ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് മഞ്ജു വാര്യർ, ടൊവിനോ തോമസ്, നിവിൻ പോളി, ജയസൂര്യ എന്നിവർ ചേർന്നാണ് സോഷ്യൽ മീഡിയൽ പങ്കുവെച്ചത്.
No Way Out : 'കിളി പോയത് പോലെ രമേഷ് പിഷാരടി' നോ വേ ഔട്ടിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി

Kochi : രമേഷ് പിഷാരടി (Ramesh Pisharody) കേന്ദ്ര കഥാപാത്രമായി എത്തുന്ന സർവൈവൽ ത്രില്ലർ ചിത്രം നോ വേ ഔട്ടിന്റെ (No Way Out) ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. നവാഗതനായ നിധിൻ ദേവിദാസ് (Nithin Devidas) സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് മലയാള സിനിമയിലെ നിരവധി താരങ്ങൾ ചേർന്നാണ് സോഷ്യൽ മീഡിയൽ പങ്കുവെച്ചത്.

ചുണ്ടത്ത് ഒരു സിഗരറ്റും ചെവിയിൽ നിന്ന് തെറിച്ച് പോകുന്ന എയർപോഡും നാല് വെത്യസ്ത ഭാവത്തിൽ നിൽക്കുന്ന പിഷാരടിയെയാണ് അണിയറ പ്രവർത്തകർ ഫസ്റ്റ്ലുക്കിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ശരിക്കും പറഞ്ഞാൽ കിളി പാറി പോകുന്ന പിഷാരടിയെ ഫസ്റ്റ്ലുക്കിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്.

ALSO READ : NoWayOut : രമേഷ് പിഷാരടിയുടെ സർവൈവൽ ത്രില്ലർ നോ വേ ഔട്ടിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടു

കോമഡി കഥപാത്രങ്ങൾ മാത്രം ചെയ്ത പിഷാരടി അൽപം സീരസായിട്ടുള്ള വേഷത്തിൽ ആദ്യമായി എത്തുന്ന ചിത്രമാണ് നോ വേ ഔട്ട്. പിഷാരടിക്ക് പുറമെ ധർമജൻ ബോൾഗാട്ടി, സംവിധായകനായ ബേസിൽ ജോസഫ്, ജൂൺ ഫെയിം രവീണ നായർ എന്നിവരാണ് മറ്റ കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

"നോ വേ ഓട്ട് തിയറ്ററിൽ റിലീസ് ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് ചിത്രീകരിച്ചത്, അതിനുള്ള സാഹചര്യം ദൈവം ഒരുക്കട്ടെ എന്ന് പ്രർഥിക്കുകയാണ് ഇപ്പോൾ" സംവിധായകനായ നിധിൻ ദേവിദാസ് സീ ഹിന്ദുസ്ഥാൻ മലയാളത്തിനോടായി പറഞ്ഞു. 

ALSO READ : Ramesh Pisharody വീണ്ടും നായകനാകുന്നു, സിനിമ കോമഡി അല്ല, അൽപം സീരിസാണ്

സിനിമ ചിത്രീകരിക്കുന്ന വേളയിൽ തിയറ്ററിൽ റിലീസ് ചെയ്യുന്നത് കണക്കിലെടുത്താണ് ഷൂട്ട് ചെയ്തത്. തീർച്ചയായും തിയറ്ററിൽ കണ്ടിരിക്കേണ്ട തരത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രം ആരെയും നിരാശപ്പെടുത്തില്ലയെന്നും നിധിൻ കൂട്ടിച്ചേർത്തു. 

നിധിൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വർഗീസ് ഡേവിഡാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് കെ.ആർ രാഹുലാണ്. കെ.ആർ മിഥുനാണ് എഡിറ്റർ. ആകാശ് രാം കുമാർ ചീഫ് അസോസിയേറ്റ് ഡയറക്ടർ. മാഫിയ ശശിയാണ് സംഘട്ടനത്തിന് നേതൃത്വം നൽകിയിരിക്കുന്നത്. 

ALSO READ : Mohanlal Bro Daddy Set: ലാലേട്ടനും പൃഥ്വിയും ഒരുമിച്ച് എന്താ സംഭവം? ആരാധകർ ചോദിക്കുന്നു

ഷോർട്ട് ഫിലിം, പരസ്യ സംവിധാനത്തിലൂടെയാണ് സംവിധായകൻ നിധിൻ ദേവിദാസ് മലയാള സിനിമ മേഖലയിലേക്കെത്തുന്നത്. പാലാക്കാട് സ്വദേശിയാണ് നിധിൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News