വെറും നാലാം വയസ്സിലാണ് എച്ച് എസ് കീർത്തന എന്ന ബാലതാരം കർണ്ണാടകത്തിലെ ടീവി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുന്നത്.  എന്നാൽ അഭിനയത്തിനേക്കാൾ ഏറെ ത്രസിപ്പിച്ചിരുന്ന സിവിൽ സർവ്വീസ് ജോലിയായിരുന്നു കീർത്തനക്ക് താത്പര്യം. ഡിഗ്രി പൂർത്തിയാക്കിയ ശേഷം കീർത്തന യുപിഎസിക്ക് പരീശീലനം ആരംഭിച്ചു. അതത്ര എളുപ്പമുള്ള കാര്യമായിരുന്നില്ലെന്ന് മാത്രമല്ല പരാജയം മാത്രമായിരുന്നു പലപ്പോഴും. അഞ്ച് തവണയും തോറ്റു പോയ കീർത്തന ആറാം തവണ വിജയം നേടി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനിടയിൽ പരിശ്രമം കൊണ്ട് തന്നെ 2011-ൽ കർണ്ണാടക അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് വിജയിച്ച് ജോലി നോക്കിയിരുന്നു.സീരിയലിലെ മുൻ ബാലതാരം ഇപ്പോൾ കർണാടക മാണ്ഡ്യ ജില്ലയിൽ അസിസ്റ്റന്റ് കമ്മീഷണറാണ്. തോറ്റ് പോയിട്ടും കൈമുതലായുണ്ടായിരുന്ന ആത്മ വിശ്വാസം കീർത്തനയെ സഹായിച്ചു.


Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ ആശ്വാസ വാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!


യു‌പി‌എസ്‌സി വളരെ പ്രയാസകരമാണെന്നും ഐ‌എ‌എസ് ആകൃഷ്ടരായി ഇറങ്ങി പുറപ്പെടുന്ന ഉദ്യോഗാർത്ഥികളിൽ ഭൂരിഭാഗവും ജോലി പാതിവഴിയിൽ ഉപേക്ഷിച്ച് മറ്റൊരു ജോലിയിൽ സ്ഥിരമാകുന്നതാണ് പതിവ്. അന്ന് അത്തരത്തിൽ തളർന്നിരുന്നെങ്കിൽ വിജയം നേടാൻ കഴിയുമായിരുന്നില്ലെന്ന് കീർത്തന വിശ്വസിക്കുന്നു. തൻറെ പിതാവിൻറെ ആഗ്രഹമായിരുന്നുവത്രെ തന്നെ ഒരു സിവിൽ സർവ്വൻറായി കാണുക എന്നത്.


കർപൂരദ ഗോംബെ, ഗംഗ-യമുന, മുദ്ദീന ആലിയ, ഉപേന്ദ്ര,  കാനൂർ ഹെഗ്ഗദാതി, സർക്കിൾ ഇൻസ്പെക്ടർ, ഒ മല്ലിഗെ, ലേഡി കമ്മീഷണർ, ഹബ്ബ, ഡോർ, സിംഹാദ്രി  ജനനി, ചിഗുരു, പുതനി തുടങ്ങിയ ടിവി സീരിയലുകളുടെയും ഭാഗമായിരുന്നു കീർത്തന. 2013-ലാണ് കീർത്തന ആദ്യമായി യുപിഎസ്‌സി പരീക്ഷയിൽ പങ്കെടുക്കുന്നത്. ശേഷം അഞ്ച് തവണ എഴുതിയെങ്കിലും വിജയിച്ചില്ല. 


ALSO READ: ഹിന്ദിക്കാരിയുടെ കുട്ടിയല്ലേയെന്നാണ് പലരും ചോദിച്ചത്, ഒടുവിൽ ഞാൻ ചെയ്തു ആ കർമ്മം


2020-ലാണ് കീർത്തന ഐഎഎസ് പരീക്ഷ പാസ്സാവുന്നത്. ഓൾ ഇന്ത്യ റാങ്ക് (എഐആർ) 167 ആയിരുന്നു കീർത്തനക്ക്. കീർത്തനയുടെ കഥ യഥാർത്ഥത്തിൽ പ്രചോദനം നൽകുന്നതാണ്, അർപ്പണബോധമുള്ള ആർക്കും കഠിനാധ്വാനത്തിലൂടെ ഏത് ലക്ഷ്യവും നേടാനാകുംമെന്ന് കീർത്തനയുടെ കഥ നമ്മെ പഠിപ്പിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.