Pornography Case: തെളിവുകളില്ല, രാജ് കുന്ദ്രയ്ക്ക് ജാമ്യം
Pornography കേസില്‍ അറസ്റ്റിലായ പ്രമുഖ വ്യവസായിയും ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയ്ക്ക് ജാമ്യം.
Mumbai: Pornography കേസില്‍ അറസ്റ്റിലായ പ്രമുഖ വ്യവസായിയും ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയ്ക്ക് ജാമ്യം.
50,000 രൂപ കെട്ടിവെക്കണമെന്ന ഉപാധിയോടെയാണ് Raj Kundra യ്ക്ക് ജാമ്യം അനുവദിച്ചിരിയ്ക്കുന്നത്. കൂടാതെ കേസിൽ കൂട്ടുപ്രതിയും രാജ് കുന്ദ്രയുടെ സഹായിയുമായ റയാൻ തോർപ്പയ്‌ക്കും മുംബൈ കോടതി ജാമ്യം അനുവദിച്ചു. മതിയായ തെളിവുകളുടെ അഭാവത്തിലാണ് കുന്ദ്രയ്‌ക്ക് ജാമ്യം ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.
Also Read: Shilpa Shetty Divorce: ശില്‍പ ഷെട്ടി വിവാഹമോചനത്തിന് ഒരുങ്ങുന്നു?
തന്‍റെ ജാമ്യാപേക്ഷയിൽ, രാജ് കുന്ദ്ര തന്നെ 'ബലിയാടാക്കുന്നു'വെന്നും ആരോപിക്കപ്പെട്ട തരത്തിലുള്ള ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് സജീവമായി ഇടപെട്ടതിന്‍റെ തെളിവുകള്‍ അനുബന്ധ കുറ്റപത്രത്തിൽ ഇല്ലെന്നും അവകാശപ്പെട്ടിരുന്നു.
Also Read: Pornography Case: മയക്കുമരുന്ന് നല്‍കി നഗ്ന വീഡിയോ നിര്‍മിച്ചു, ഗുരുതര ആരോപണവുമായി മുന്‍ മിസ് ഇന്ത്യ യൂണിവേഴ്‌സ്
കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജ് കുന്ദ്രയ്‌ക്കെതിരെ 1,500 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം സമർപ്പിച്ചത്. ശിൽപ ഷെട്ടി (Shilpa Shetty), ഷെർലിൻ ചോപ്ര എന്നിവരുൾപ്പെടെ 43 സാക്ഷികളുടെ മൊഴികൾ അടങ്ങുന്നതാണ് കുറ്റപത്രം.
Also Read: Pornography Case: എതിര്‍ത്തിട്ടും രാജ് കുന്ദ്ര തന്നെ നിര്‍ബന്ധപൂര്‍വ്വം ചുംബിച്ചു, പരാതിയുമായി നടി
അശ്ലീലച്ചിത്ര നിർമാണ കേസിലാണ് രാജ് കുന്ദ്ര അറസ്റ്റിലായത്. ഏകദേശം 62 ദിവസം ജയിലില്‍ കഴിഞ്ഞ ശേഷമാണ് രാജ് കുന്ദ്ര പുറത്തിറങ്ങിയത്. ഇതിനിടെ നിരവധി തവണ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും കോടതി നിഷേധിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...