ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന മേരി ആവാസ് സുനോയുടെ പോസ്റ്റര്‍ പുറത്ത്
മേരി ആവാസ് സുനോയുടെ പോസ്റ്റര്‍ പുറത്ത്.
മേരി ആവാസ് സുനോയുടെ പോസ്റ്റര്‍ പുറത്ത്.
ജയസൂര്യയും (Jayasurya), മഞ്ജു വാര്യരും (Manju Warrier) ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് മേരി ആവാസ് സുനോ.
റേഡിയോ ജോക്കിയുടെ കഥയാണ് മേരി ആവാസ് സുനോ (Meri Awaaz Suno) പറയുന്നത്. വെള്ളം എന്ന സിനിമയ്ക്ക് ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രം യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി. രാകേഷാണ് നിര്‍മിക്കുന്നത്. ശിവദയാണ് ചിത്രത്തിലെ മറ്റൊരു നായിക. ലോക റേഡിയോ ദിനത്തിലാണ് സിനിമയുടെ നെയിം പോസ്റ്റര്‍ പുറത്തു വിട്ടത്. ചിത്രത്തില്‍ ജോണി ആന്‍റണി, സുധീര്‍ കരമന, എന്നിവരും അഭിനയിക്കുന്നുണ്ട്.
ബി. കെ ഹരിനാരായണന്‍റെ വരികള്‍ക്ക് എം. ജയചന്ദ്രനാണ് സംഗീതമൊരുക്കുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ നൗഷാദ് ഷെരീഫ് ആണ്. ബിജിത് ബാലയാണ് എഡിറ്റിംഗ്.
Also read: Nayantara ഈ നടനൊപ്പം റൊമാൻസ് ചെയ്യുമ്പോൾ മാത്രമാണ് തനിക്ക് അസൂയ തോന്നാത്തത്: Vighnesh Shivan
ക്യാപ്റ്റൻ, വെള്ളം എന്നീ സിനിമകൾക്ക് ശേഷം ജയസൂര്യ–പ്രജേഷ് സെൻ ടീമിൽ ഒരുങ്ങുന്ന മൂന്നാമത്തെ സിനിമയാണ് മേരി ആവാസ് സുനോ. തിരുവനന്തപുരം, മുംബൈ, കശ്മീര്‍ എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണമെന്നാണ് റിപ്പോര്‍ട്ട്.