പ്രഭാസ് ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ആദിപുരുഷ്'. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രവുമായി ബന്ധപ്പെട്ട പുതിയ വിവരം പുറത്തുവന്നിരിക്കുകയാണ്. ചിത്രം ജൂണ്‍ 13ന് ട്രിബേക്ക ഫെസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്യുമെന്നതാണ് ഏറ്റവും പുതിയ വാർത്ത. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രഭാസിനൊപ്പം സെയ്ഫ് അലി ഖാനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൃതി സനോനാണ് ആദി പുരുഷിൽ പ്രഭാസിൻറെ നായികയാകുക. സണ്ണി സിംഗും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാമായണത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രമാണ് 'ആദിപുരുഷ്'. ചിത്രത്തില്‍ ശ്രീരാമനായാണ് പ്രഭാസ് എത്തുക. രാവണ കഥാപാത്രത്തെയാണ് സെയ്ഫ് അലി ഖാന്‍ അവതരിപ്പിക്കുന്നത്. കൃതി സനോണ്‍ ജാനകിയായി വേഷമിടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഓം റാവത്ത് ആണ്. ലോകമാന്യ: ഏക് യുഗ്പുരുഷ്, താനാജി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഓം റാവത്ത് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമെന്ന സവിശേഷതയും ചിത്രത്തിനുണ്ട്. 


ALSO READ: ഭയപ്പെടുത്താൻ ഭാർഗവി വീണ്ടുമെത്തുന്നു; ആഷിഖ് അബു ചിത്രം നീലവെളിച്ചം നാളെ മുതൽ തിയറ്ററുകളിൽ


സീതയെ രാവണൻ തട്ടിക്കൊണ്ടു പോകുന്നതും സീതയെ രക്ഷിക്കാനായി ശ്രീരാമൻ ലങ്കയിലേയ്ക്ക് പോകുന്നതുമാണ് ആദിപുരുഷിൻറെ ഇതിവൃത്തം. ആദിപുരുഷിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ നെറ്റ്ഫ്ലിക്സ് റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കിയെന്ന വിവരം അടുത്തിടെ പുറത്തുവന്നിരുന്നു. ഏകദേശം 500 കോടി രൂപ ബജറ്റിലാണ് ആദിപുരുഷ് ഒരുങ്ങുന്നത്. കോവിഡിനെ തുടര്‍ന്ന്  ചിത്രത്തിന്റെ റിലീസ് പല തവണ മാറ്റിവെച്ചിരുന്നു. ജൂൺ 16ന് ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം. 


അതേസമയം, ഗ്രാഫിക്സിന് വലിയ പ്രാധാന്യമുള്ള സിനിമയായിട്ടും ടീസർ ആരാധകരെ വലിയ രീതിയിൽ നിരാശപ്പെടുത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ ചിത്രത്തിൻറെ ടീസറിനെതിരെ വലിയ രീതിയിൽ ട്രോളുകൾ ഉയർന്നിരുന്നു.  ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം ഏതാനും ബിഗ് ബജറ്റ് ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും പ്രഭാസിന് വലിയ വിജയങ്ങളൊന്നും സ്വന്തമാക്കാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ ആദിപുരുഷിനെ ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.