Salaar: റോക്കിയുടെ കപ്പല്‍ മുങ്ങിയ അതേ സമയത്ത് സലാര്‍ ടീസര്‍: വരുന്നത് പ്രശാന്ത് നീല്‍ യൂണിവേഴ്‌സ്?
Salaar latest updates: ജൂലൈ 6ന് അതിരാവിലെ 5.12നാണ് സലാറിന്റെ ടീസര്‍ പുറത്തുവിടുന്നത്.
പ്രഭാസിന്റെ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് സലാര്‍. സൂപ്പര്‍ ഹിറ്റ് ചിത്രമായ കെജിഎഫിന്റെ സംവിധായകന്‍ പ്രശാന്ത് നീല്‍ തന്നെയാണ് സലാറും ഒരുക്കുന്നത്. പ്രശാന്ത് നീലും ഹോംബാലെ ഫിലിംസും ചേര്‍ന്നുള്ള മൂന്നാമത്തെ ചിത്രമാണ് സലാര്‍. പ്രഖ്യാപന സമയം മുതല്‍ തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ച സലാറിന്റെ ഓരോ അപ്‌ഡേറ്റുകളും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്.
ഇപ്പോള്‍ ഇതാ സിനിമാസ്വാദകര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന ഒരു വിവരമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പ്രശാന്ത് നീല്‍ ഒരു യൂണിവേഴ്‌സ് തന്നെ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നാണ് വിവരം. ഇതിന് കാരണമായി സോഷ്യല്‍ മീഡിയ ഉയര്‍ത്തിക്കാട്ടുന്ന ചില കാര്യങ്ങളാണ് രസകരം.
ALSO READ: ആദിപുരുഷ്: ഓടിടിയിൽ എത്തും മുമ്പ് എച്ച്ഡി പതിപ്പ് ചോര്‍ന്നു
ജൂലൈ 6ന് അതിരാവിലെ 5.12നാണ് സലാറിന്റെ ടീസര്‍ റിലീസ് ചെയ്യുന്നത്. എന്തുകൊണ്ടാണ് ഈ സമയം തിരഞ്ഞെടുത്തത് എന്ന സംശയം പലരിലും ഉണ്ടായി. ഇതോടെ കെജിഎഫില്‍ എന്തെങ്കിലും സൂചനകള്‍ ഉണ്ടോ എന്നായി ചര്‍ച്ചകള്‍. ഒടുവില്‍ കെജിഎഫ് 2ന്റെ ക്ലൈമാക്‌സ് സീനുമായി സലാറിന്റെ ടീസറിന് ബന്ധമുണ്ടെന്നായി വാദം. കാരണം റോക്കി ഭായിയുടെ കപ്പല്‍ ആക്രമിക്കപ്പെടുന്ന സമയം അതിരാവിലെ 5 മണിയ്ക്കാണെന്നും പിന്നീട് കപ്പല്‍ തകരുന്ന സമയമാണ് 5.12 എന്നുമാണ് ആരാധകരുടെ കണ്ടെത്തല്‍.
കെജിഎഫിലെ കഥ നടക്കുന്ന അതേ കാലയളവിലാണ് സലാറെന്നും അതിനാല്‍ ചിത്രത്തില്‍ റോക്കി ഭായിയും എത്തുമെന്നും ആരാധകര്‍ പറയുന്നു. ഇതോടെയാണ് സലാര്‍ പ്രശാന്ത് നീല്‍ യൂണിവേഴ്‌സിന്റെ ഭാഗമാണെന്ന വാദം ശക്തിപ്പെടുന്നത്. ചിത്രത്തില്‍ പ്രഭാസ് രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നും അതിലൊന്ന് നെഗറ്റീവ് കഥാപാത്രമായിരിക്കുമെന്നും നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സലാറില്‍ വരദരാജ മന്നാര്‍ എന്ന കഥാപാത്രമായി പൃഥ്വിരാജും എത്തുന്നതിനാല്‍ മലയാളികളും ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. സെപ്റ്റംബര്‍ 28ന് ചിത്രം തിയേറ്ററുകളിലെത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...