Chennai : നടൻ പ്രകാശ് രാജ് വീണ്ടും വിവാഹിതനായി. തന്റെ ഭാര്യയായ പോണി വർമ്മയെയാണ് പ്രകാശ് രാജ് വീണ്ടും വിവാഹം കഴിച്ചത്. തങ്ങളുടെ 11 മത് വിവാഹ വാര്ഷികത്തിനാണ് ഇരുവരും വീണ്ടും വിവാഹിതരായത്. മക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. ആദ്യ ഭാര്യയിൽ ഉള്ള മക്കളും വിവാഹത്തിൽ പങ്കെടുത്തിരുന്നു. പ്രകാശ് രാജിന്റെയും പൂജയുടെയും മകൻ ദർശിന്റെ ആവശ്യ പ്രകാരമായിരുന്നു ഇരുവരുടെയും വിവാഹം.



COMMERCIAL BREAK
SCROLL TO CONTINUE READING

ഓഗസ്റ് 24 ന് പ്രകാശ് രാജിന്റെ 11 മാത്ത് വിവാഹ വാർഷികത്തിന് ഇരുവരുടെയും ചിത്രം പ്രകാശ് രാജ് ട്വിറ്ററിൽ പങ്ക് വെച്ചിരുന്നു. കൂടാതെ മകന്റെ ആവശ്യപ്രകാരം വീണ്ടും വിവാഹിതരായതായും പ്രകാശ് രാജ് അറിയിച്ചു. മക്കളുടെ മുന്നിൽ വെച്ച് ഇരുവരും മോതിരം മാറുകയും ചെയ്തിരുന്നു.



ALSO READ: Actor Arya: നടൻ ആര്യയുടെ പേരിൽ വിവാഹ വാ​ഗ്ദാനം നൽകി തട്ടിപ്പ്, 2 പേർ പിടിയിൽ 


ആദ്യ വിവാഹത്തിൽ പ്രകാശ് രാജിന് രണ്ട് മക്കളാണ് ഉള്ളത്. മേഘ്‌ന, പൂജ എന്നിവരാണ് ആദ്യ വിവാഹത്തിലെ മക്കൾ. ലളിത കുമാരിയായിരുന്നു പ്രകാശ് രജിത ആദ്യ ഭാര്യ. ഇരുവരും 2009 ലാണ് വിവാഹ മോചനം നേടിയത്. പിന്നീടാണ് പോണി വർമയും പ്രകാശ് രാജെയും വിവാഹിതരായത്.


ALSO READ: Unni Mukundan's dream: തനിക്ക് മറ്റൊരു തീവ്രമായ ആഗ്രഹം കൂടിയുണ്ട്..., വെളിപ്പെടുത്തി ഉണ്ണി മുകുന്ദന്‍


ബോളിവുഡിലെ പ്രശസ്തയായ കൊറിയോഗ്രാഫറാണ് പോണി വർമ്മ. 2010 ലാണ് ഇരുവരും വിവാഹിതരായത്. നിലവിൽ പ്രകാശ് രാജ് മധ്യപ്രദേശിലെ ഓർച്ചയിൽ മണിരത്നത്തിന്റെ പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങിലാണ്. പ്രകാശ് രാജ് അവസാനമായി അഭിനയിച്ചത് തമിഴ് ആന്തോളജി ചിത്രമായ നവരശിലയിൽ ആയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.