ചെന്നൈ: തെന്നിന്ത്യന്‍ താരം (South Indian Actor) ആര്യയുടെ പേരിൽ വിവാഹ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. മുഹമ്മദ് അർമൻ, മുഹമ്മദ് ഹുസൈനി എന്നിവരാണ് അറസ്റ്റിലായത് (Arrest). ചെന്നൈ സ്വദേശികളാണ് ഇരുവരും. ജർമനിയിൽ താമസിക്കുന്ന ശ്രീലങ്കൻ തമിഴ് യുവതി (Sri Lankan Tamil woman) നൽകിയ പരാതിയിലാണ് അറസ്റ്റ്. ചെന്നൈ (Chennai) സൈബര്‍ പോലീസ് (Cyber Police)ടീമാണ് ഇവരെ പിടികൂടിയത്.
യഥാർഥ കുറ്റവാളികളെ കണ്ടെത്തിയ പോലീസിന് നടൻ നന്ദി അറിയിക്കുകയുെ ചെയ്തു.
I would like to thank Commissioner of Police @chennaipolice_
Additional Commissioner of Police-Central Crime Branch and
Cyber Crime Team of Chennai city for arresting the Real culprit. It was a real mental trauma which I never expressed. Love to everyone who believed in me— Arya (@arya_offl) August 24, 2021
സമൂഹമാധ്യമത്തിൽ ആര്യയായി (Arya) ചമഞ്ഞ് യുവതിയെ പരിചയപ്പെടുകയും വിവാഹ വാഗ്ദാനം നൽകുകയും ചെയ്ത ശേഷം 70 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നുമാണ് കേസ്. തട്ടിപ്പ് തിരിച്ചറിഞ്ഞ യുവതി സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ആര്യ ആണെന്ന വ്യാജേനയാണ് പ്രതികൾ യുവതിയുമായി ചാറ്റ് ചെയ്തിരുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അധികം വൈകാതെ വിവാഹമോചിതനാകുമെന്നും അപ്പോൾ വിവാഹം ചെയ്യാമെന്നും വാഗ്ദാനം നൽകിയതായി യുവതി പരാതിയിൽ (Complaint) പറയുന്നു.
Also Read: South Indian Actor Arya വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചുവെന്ന പരാതിയിൽ ഇടപെട്ട് കേന്ദ്രം
സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെട്ടിരുന്നു. യുവതി നടനായ ആര്യയെ (Actor Arya) പരിചയപ്പെടുന്നത് ആരോഗ്യ മേഖലയിൽ ജോലി ചെയ്തുവരുന്നതിനിടയിലാണ്. കൊവിഡ് മഹാമാരിയെ (Covid Pandemic) തുടർന്ന് lockdown പ്രഖ്യാപിച്ചതോടെ സിനിമകൾ കുറഞ്ഞുവെന്നും അതിന്റെ അടിസ്ഥാനത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്നും ആര്യ തന്നോട് പറഞ്ഞിരുന്നുവെന്നും ശേഷം സാമ്പത്തിക സഹായം ആവശ്യപ്പെടുകയായിരുന്നുവെന്നുമായിരുന്നു യുവതിയുടെ പരാതിയിൽ.
പരാതി ലഭിച്ചതിന് പിന്നാലെ സൈബർ പൊലീസ് അര്യയെ വിളിച്ചുവരുത്തി വിശദാംശങ്ങൾ തേടിയിരുന്നു. എന്നാൽ കേസിൽ നിരപരാധിയാണെന്നും തനിക്ക് ഇതേകുറിച്ച് ഒന്നും അറിയില്ലെന്നും ആയിരുന്നു ആര്യയുടെ മൊഴി. ഇതിൽ നിന്നാണ് ആൾമാറാട്ടം നടത്തിയാണ് തട്ടിപ്പ് നടത്തിയതെന്ന് ബോധ്യമായത്. ഇതോടെ യുവതിയെ ബന്ധപ്പെട്ട ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി. പിന്നീട് ചാറ്റിങ് നടത്തിയ കംപ്യൂട്ടറിന്റെ ഐ പി വിലാസം (IP Address) അടിസ്ഥാനമാക്കി നടത്തിയ തിരച്ചിലിലായിരുന്നു പ്രതികൾ പിടിയിലായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.