അർജുൻ അശോകനും അനശ്വര രാജേന്ദ്രനും വീണ്ടും ഒണ്ണിച്ച ചിത്രം പ്രണയ വിലാസം ഒടിടി റിലീസിനൊരുങ്ങുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ചിത്രം മാർച്ച് അവസാന വാരമോ, ഏപ്രിൽ ആദ്യ വാരമോ  ഒടിടിയിലെത്തും. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ സി 5 ആണ്. ചിത്രത്തിൻറെ കൃത്യമായ ഒടിടി റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. സൂപ്പർ ഹിറ്റായ " സൂപ്പർ ശരണ്യ " എന്ന ചിത്രത്തിനു ശേഷം അർജ്ജുൻ അശോകൻ, അനശ്വര രാജൻ എന്നിവർ വീണ്ടും ഒന്നിച്ച ചിത്രമാണ് പ്രണയവിലാസം. ഫെബ്രുവരി 17 നാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്തത്. തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം മാത്രമാണ് ചിത്രത്തിന് നേടാൻ കഴിഞ്ഞത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രണയ വിലാസം പ്രണയത്തിന്റെ യാത്രയാണ്. പല പ്രണയങ്ങളുടെയും ഒരു യാത്ര. പുതിയ കാലത്തിലെയും പഴയ കാലത്തിലെയും പ്രണയത്തിന്റെ എല്ലാമൊരു യാത്ര. ചിത്രം തുടങ്ങി കുറച്ച് നേരം കഴിയുമ്പോൾ തന്നെ പ്രണയ കടലിന്റെ തുടക്കം ആവുന്നുണ്ട്. അർജുൻ അശോകനും മമിത ബൈജുവും തമ്മിലെ പ്രണയവും അവരുടെ കെമിസ്ട്രിയും സ്‌ക്രീനിൽ കാണാനും ഗംഭീരം. അത്യാവശ്യം ചില സീനുകളിൽ കോമഡിയുമായി ഭേദപ്പെട്ട രീതിയിൽ സിനിമ സഞ്ചരിക്കുന്നിടത്താണ് കഥയുടെ ഗതി മാറുന്നത്. രണ്ടാം പകുതി തുടങ്ങുന്നത് മാത്രമേ അറിയുന്നുള്ളൂ എന്നതാണ് സത്യം.


ALSO READ: Mammootty Kampany Logo : മമ്മൂട്ടി കമ്പനി ലോഗോ മാറ്റുന്നു; കാരണമായത് ഒരു ഫേസ്‌ബുക്ക് പോസ്റ്റ്


രണ്ടാം പകുതി തുടങ്ങി അവസാനിക്കുന്നത് വളരെ പെട്ടെന്നാണ്. ആദ്യ പകുതിയിൽ ഉണ്ടായിരുന്ന തിരക്കഥയെക്കാൾ വളരെ ശക്തവും ഗ്രിപ്പിംഗ് കൂടിയായിരുന്നു രണ്ടാം പകുതിയിലെ തിരക്കഥ.  പ്രകടനങ്ങൾ കൊണ്ട് എല്ലാവരും ഒന്നിനൊന്ന്  ഗംഭീരം. അർജുൻ അശോകൻ, മമിത, മനോജ് കെ യു, ഹക്കീം ഷാ എന്നിവർ പ്രകടനങ്ങൾ കൊണ്ട് ഗംഭീരമാക്കിയപ്പോൾ കഥാപാത്രത്തോട് പൂർണമായും നീതി പുലർത്തി അനശ്വര തകർത്തു. 


രണ്ടാം പകുതി കൂടുതൽ മനോഹരമാകാൻ കാരണം അനശ്വര - ഹക്കീം ഷാ കോമ്പിനേഷൻ കൊണ്ടുമാണ്. ഷാൻ റഹ്മാന്റെ ബിജിഎം. അത് തീയേറ്ററിൽ അറിഞ്ഞ് ആസ്വാദിക്കേണ്ടതാണ്. ക്ലൈമാക്സിൽ ഷാൻ മ്യൂസിക്ക് കൊണ്ട് നടത്തുന്ന മാജിക്ക് അത്രമാത്രമാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.