Mammootty Kampany Logo : മമ്മൂട്ടി കമ്പനി ലോഗോ മാറ്റുന്നു; കാരണമായത് ഒരു ഫേസ്‌ബുക്ക് പോസ്റ്റ്

Mammootty Kampany Logo Change : മലയാളം മൂവി ആന്‍ഡ് മ്യൂസിക് ഡേറ്റാബേസ് (എം3ഡിബി) എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിൽ ജോസ്മോന്‍ വാഴയിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് തീരുമാനത്തിന് കാരണം.

Written by - Zee Malayalam News Desk | Last Updated : Mar 18, 2023, 02:28 PM IST
  • ലോഗോയുടെ മൗലികതയെ ചോദ്യം ചെയ്ത് കൊണ്ടുള്ള ഒരു ഫേസ്‌ബുക്ക് പോസ്റ്റിന്റെ തുടർന്നായിരുന്നു തീരുമാനം.
  • മലയാളം മൂവി ആന്‍ഡ് മ്യൂസിക് ഡേറ്റാബേസ് (എം3ഡിബി) എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിൽ ജോസ്മോന്‍ വാഴയിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് തീരുമാനത്തിന് കാരണം.
  • ഇമേജ് ബാങ്കില്‍ നിന്ന് എടുത്ത ഡിസൈനില്‍ പേര് നൽകുക മാത്രമാണ് മമ്മൂട്ടി കമ്പനി ചെയ്തതെന്നാണ് ജോസ്മോന്‍ വാഴയിൽ ആരോപിച്ചത്
Mammootty Kampany Logo : മമ്മൂട്ടി കമ്പനി ലോഗോ മാറ്റുന്നു; കാരണമായത് ഒരു ഫേസ്‌ബുക്ക് പോസ്റ്റ്

മമ്മൂട്ടിയുടെ ചലച്ചിത്ര നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ലോഗോ മാറ്റാൻ ഒരുങ്ങുകയാണ്. ലോഗോയുടെ മൗലികതയെ ചോദ്യം ചെയ്ത് കൊണ്ടുള്ള ഒരു ഫേസ്‌ബുക്ക് പോസ്റ്റിന്റെ തുടർന്നായിരുന്നു തീരുമാനം.  മലയാളം മൂവി ആന്‍ഡ് മ്യൂസിക് ഡേറ്റാബേസ് (എം3ഡിബി) എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിൽ ജോസ്മോന്‍ വാഴയിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് തീരുമാനത്തിന് കാരണം, ഇമേജ് ബാങ്കില്‍ നിന്ന് എടുത്ത ഡിസൈനില്‍ പേര് നൽകുക മാത്രമാണ് മമ്മൂട്ടി കമ്പനി ചെയ്തതെന്നാണ് ജോസ്മോന്‍ വാഴയിൽ ആരോപിച്ചത്, തുടർന്ന്  മമ്മൂട്ടി കമ്പനി മനപൂര്‍വ്വമല്ലാത്ത ഒരു അശ്രദ്ധയെ ശ്രദ്ധയില്‍ പെടുത്തിയവര്‍ക്ക് നന്ദി അറിയിക്കുകയും ലോഗോ മാറ്റുകയാണെന്ന വിവരം അറിയിക്കുകയും ചെയ്തു.

ജോസ്മോന്‍ വാഴയിലിന്‍റെ ഫേസ്‌ബുക്ക് കുറിപ്പ് 

ഷട്ടർസ്റ്റോക്, ഗെറ്റി ഇമേജ്സ്, ഐസ്റ്റോക് ഫോട്ടോസ്, തുടങ്ങി ഒരുപാട് ഇമേജ് ബാങ്കുകളിൽ ഒന്നാണ് ഫ്രീപിക് എന്ന വെബ്സൈറ്റും. നമ്മുക്ക് ആവശ്യമായിട്ടുള്ള ചിത്രങ്ങൾ, ഇല്ലുസ്റ്റ്രേഷനുകൾ, ലോഗോകൾ, ഐക്കണുകൾ ഇവയൊക്കെ പ്രസ്തുത സൈറ്റുകളിൽ നിന്നും നമുക്ക് വാങ്ങാനാവും. ചുരുക്കം ചിലതിൽ കുറച്ചൊക്കെ ഫ്രീ ആയിട്ടും ലഭിക്കും. മുകളിൽ പറഞ്ഞതിൽ ‘ഫ്രീപിക്‘ എന്ന സൈറ്റിൽ ഇങ്ങനെ കുറെ ഐറ്റംസ് ഫ്രീ ആയിട്ട് ലഭ്യമാകുന്നു എന്നത് എന്നെപ്പോലെയുള്ള ഡിസൈനേഴ്സിന് സഹായം തന്നെയാണ്. എന്നാൽ ലോഗോ / എംബ്ലം ഒക്കെ ഡയറക്ട് അവിടെ നിന്ന് എടുത്ത് ആവശ്യക്കാരൻ്റെ പേരിട്ട് അതേപടി കോപി പേസ്റ്റ് ചെയ്യുന്ന പരിപാടിഅത്ര സുഖമുള്ള കാര്യമല്ല. അതിൽ ആവശ്യമായ മാറ്റം വരുത്തിയോ അല്ലെങ്കിൽ അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തൻ്റേതായ രീതിയിൽ ക്രിയേറ്റീവിറ്റി ഇട്ടോ ആണ് കസ്റ്റമർക്ക് കൊടുക്കുക. അല്ലാത്ത പക്ഷം നമ്മൾ അതേപടീ എടുക്കുന്ന ലോഗോ വേറെ പലരും പലയിടത്തും പല പേരുകളിൽ ഉപയോഗിച്ചിരിക്കുന്നതായി കാണാം.
അതിൻ്റെ ഉത്തമ ഉദാഹരണമാണ് ‘മമ്മൂട്ടി കമ്പനി‘യുടെ ഈ ലോഗോ. ഫ്രീപിക് / വെക്റ്റർസ്റ്റോക് / പിക്സ്റ്റാസ്റ്റോക് / അലാമി, എന്നീ സൈറ്റിലേതിൽ നിന്നോ എടുത്ത ക്രിയേറ്റീവിൻ്റെ ഉള്ളിൽ ജസ്റ്റ് മമ്മൂട്ടി കമ്പനി എന്ന് പേരെഴുതി.... ലോഗോ റെഡി. പക്ഷെ മലയാളത്തിൽ തന്നെ അതേ ഡിസൈൻ ഇതിന് മുൻപ് ഉപയോഗിച്ചതായി കാണാം. 2021 ൽ ഡോ. Sangeetha Chenampulli എഴുതിയ ‘മങ്ങിയും തെളിഞ്ഞും - ചില സിനിമ കാഴ്ച്ചകൾ‘ എന്ന പുസ്തകത്തിൻ്റെ കവറിലും ഇതേ ഡിസൈൻ തന്നെയാണ്. (ഇരുപത്തഞ്ചോളം ലോക സിനിമകളെക്കുറിച്ചുള്ള നിരൂപണങ്ങൾ ആണ് ഈ പുസ്തകത്തിൽ.)

ALSO READ: Kaathal The Core : മമ്മൂട്ടിയുടെ കാതലിന്റെ സെൻസറിങ് ഉടൻ പൂർത്തിയാക്കും; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്

ഇത് മാത്രമല്ലാ, ഗൂഗിളിൽ ജസ്റ്റ് ഒന്ന് റിവേഴ്സ് സെർച്ച് ചെയ്താൽ ഇതേ ഡിസൈൻ തന്നെ അനേകം പേർ ഉപയോഗിച്ചിരിക്കുന്നതായി കാണാം. അതൊന്നും ഒരു തെറ്റല്ലാ...!! പക്ഷെ...,

നമ്മടെ സ്വന്തം മമ്മൂക്കയുടെ ‘മമ്മൂട്ടി കമ്പനി‘ എന്ന റെപ്യൂട്ടഡ് പ്രൊഡക്ഷൻ ഹൗസിൻ്റെ ഐഡൻ്റിറ്റിയായ ലോഗോക്ക് ഒരു തനതായ ഐഡൻ്റിറ്റിയില്ലാതെ പോയല്ലോ എന്നതാണ് സങ്കടകരം. അങ്ങനെ എങ്ങനെ സംഭവിച്ചു എന്ന സംശയവും.
സുഹൃത്ത് Lageet John മായി ഇതിനേക്കുറിച്ച് നേരത്തേയും ചർച്ചകൾ ചെയ്തിട്ടുണ്ടെങ്കിലും, ഇന്ന് ലജീത് ഈ പുസ്തകം കാണിച്ചപ്പോഴാണ് ഈ കുറിപ്പ് എഴുതാമെന്ന് വച്ചത്. താങ്ക്സ് ലജീത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News