Variyamkunnan Movie : `മലബാര്‍ കലാപം` പശ്ചാത്തലമാക്കി നിർമ്മിക്കാൻ ഒരുങ്ങിയിരുന്ന വാരിയൻകുന്നനിൽ നിന്ന് പൃഥ്വിരാജും ആഷിക് അബുവും പിന്മാറി
നിർമ്മാതാക്കളുമായി ഉണ്ടായ ഭിന്നതയെ തുടർന്നാണ് ഇരുവരും പിന്മാറിയത്.
Kochi : 'മലബാര്‍ കലാപം' പശ്ചാത്തലമാക്കി നിർമ്മിക്കാൻ ഒരുങ്ങിയിരുന്ന ചിത്രം വാരിയന്കുന്നതിൽ നിന്ന് സംവിധായകൻ ആഷിഖ് അബുവും നടൻ പൃഥ്വിരാജും പിന്മാറിയെന്ന് റിപ്പോർട്ട്. ഇതിനെ തുടർന്ന് ചിത്രം അനിശ്ചിതാവസ്ഥയിലാണ്. സിനിമയുടെ നിർമ്മാതാക്കളുമായി ഉണ്ടായ ഭിന്നതയെ തുടർന്നാണ് ഇരുവരും പിന്മാറിയത്.
ഏഴ് മാസം മുമ്പ് തന്നെ ഇരുവരും ചിത്രത്തിൽ നിന്നും പിന്മാറിയിരുന്നുവെന്ന് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന് മുമ്പ് വിക്രമിനെ നായനാക്കി അന്‍വര്‍ റഷീദാണ് ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങിയിരുന്നത്. എന്നാൽ പിന്നീട് ചിത്രം ആഷിഖ് അബു ഏറ്റെടുക്കുകയായിരുന്നു.
ALSO READ: വാരിയംകുന്നന്‍; മലബാര്‍ കലാപം സിനിമയാകുന്നു, നായകനായി പൃഥ്വിരാജ്!!
ദി ക്യു റിപ്പോർട്ട് ചെയ്തതനുസരിച്ച് അന്ന് അന്വേര് റഷീദ് സാവകാശം ചോദിച്ചിരുന്നു ഇതിനെ തുടർന്നാണ് ചിത്രം ഉപേക്ഷിക്കുകയും പിന്നീട് ആഷിഖ് അബു ഏറ്റെടുക്കുകയും ആയിരുന്നു. ചിത്രത്തിൻറെ സഹതിരക്കഥാകൃത്തായ റമീസാണ് ഈ വിവരം അറിയിച്ചത്.
ALSO READ: Shilpa Shetty Divorce: ശില്‍പ ഷെട്ടി വിവാഹമോചനത്തിന് ഒരുങ്ങുന്നു
'മലയാള രാജ്യ൦' എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രമാകും ചിത്രത്തിന്‍റെ പ്രമേയം. സിക്കന്ദര്‍, മൊയ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നും അറിയിച്ചിരുന്നു.
ALSO READ: Money Heist Season 5 : ഒരു സീരിസിന്റെ റിലീസിന് എല്ലാവര്ക്കും അവധി നൽകി ഇന്ത്യൻ കമ്പനി
'ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു.'- എന്ന് ചിത്രം ഔദ്യോഗികമായി സ്ഥിരീകരിച്ച് കൊണ്ട് പൃഥ്വിരാജ് പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...