Kochi: പൃഥ്വിരാജും (Prithviraj) ജോജു ജോർജും ഒന്നിക്കുന്ന ചിത്രം സ്റ്റാർ ഏപ്രിൽ 9ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ റിലീസിംഗ് തീയതിക്കൊപ്പം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് വിട്ടു. പൃഥ്വിരാജ് തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്. ചിത്രത്തിൽ പൃഥ്വിരാജ് അതിഥി താരമായി ആണ് എത്തുന്നത്. ഷീലു ഏബ്രഹാമും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING


പൈപ്പിന് ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിന് ശേഷം ഡൊമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന ചിത്രമാണ്  സ്റ്റാർ. സൈക്കോളജിക്കൽ ത്രില്ലർ വിഭാഗത്തിൽപ്പെട്ട  ഒരു ചിത്രമാണ് (Cinema) സ്റ്റാർ. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സുവിൻ സോമശേഖരനാണ്. ഇന്ത്യയിൽ നിലനിൽക്കുന്ന അന്തവിശ്വാസങ്ങളും അവ ആളുകളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്നുമാണ് ചിത്രത്തിന്റെ പ്രമേയം.


ALSO READ: John Abraham ന്റെ സത്യമേവ ജയതേ 2, Salman Khan ന്റെ രാധേയ്‌ക്കൊപ്പം മെയ് 13 നെത്തും


പൃഥ്വിരാജ് ചിത്രത്തിൽ ഒരു അഥിതി താരമായി മാത്രമായിരിക്കും എത്തുക. എന്നാൽ അതിഥി തരാം ആണെങ്കിലും വളരെ മർമ്മ പ്രധാനമായ ഒരു കഥാപാത്രത്തെയാണ് പൃഥ്വിരാജ് (Prithviraj) അവതരിപ്പിക്കുന്നതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. പൃഥ്വിരാജിനെയും ജോജു ജോർജിനെയും കൂടാതെ സാനിയ ബാബു, ജാഫർ ഇടുക്കി, ശ്രീലക്ഷ്മി, ഷൈനി രാജൻ, തന്മയ് മിഥുൻ, സാബിത, രാജേഷ് പുനലൂർ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.


ALSO READ: എനിക്കറിയാം നിങ്ങളുടെ പിറന്നാൾ ആരോടും പറയാറില്ല ,ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ശാന്തനായ ആ മനുഷ്യനാണ് നിങ്ങൾ- മനോജ് കെ.ജയന് ദുൽഖറിൻറെ പിറന്നാൾ ആശംസ


അബാം മൂവീസിന്റെ ബാന്നറിൽ എബ്രഹാം മാത്യുവാണ് സ്റ്റാർ നിർമ്മിക്കുന്നത്. ചിത്രത്തിൽ ഹരിനാരായണൻ വരികൾ എഴുതിയ ഗാനങ്ങൾക്ക് ഈണം നൽകിയത് എം ജയചന്ദ്രനും രഞ്ജിൻ രാജുമാണ്.  ചിത്രത്തിന്റെ ചിത്രസംയോജനം ചെയ്‌തത്‌ ലാൽ കൃഷ്ണ എസ് അച്യുതം ആണ്. ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനറായി പ്രവർത്തിച്ചത് ബാദുഷയാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് തരുൺ ഭാസ്ക്കരനാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.