പൃഥ്വിരാജ് ചിത്രം കടുവ യുടെ നിർമ്മാണം കോടതി തടഞ്ഞു; സ്വകാര്യ അന്യായം പരിഗണിച്ചാണ് നടപടി
ഇരിങ്ങാലക്കുട പ്രിൻസിപ്പൽ സബ് ജഡ്ജ് കോടതി നിർമ്മാതാവും പ്രവാസിയുമായ അനുരാഗ് അഗസ്റ്റസിന്റെ സ്വകാര്യ അന്യായം പരിഗണിച്ച ശേഷമാണ് നടപടി സ്വീകരിച്ചത്.
Kochi: പൃഥ്വിരാജിന്റെ പുതിയ ചിത്രം കടുവയുടെ (Kaduva) നിർമ്മാണവും അനുബന്ധ പ്രവർത്തനങ്ങളും കോടതി തടഞ്ഞു. ഇരിങ്ങാലക്കുട പ്രിൻസിപ്പൽ സബ് ജഡ്ജ് കോടതി നിർമ്മാതാവും പ്രവാസിയുമായ അനുരാഗ് അഗസ്റ്റസിന്റെ സ്വകാര്യ അന്യായം പരിഗണിച്ച ശേഷമാണ് നടപടി സ്വീകരിച്ചത്. തനിക്ക് 10 ലക്ഷം രൂപയ്ക്ക് നൽകിയ തിരക്കഥയാണ് ഇപ്പോൾ സിനിമയാക്കുന്നതെന്ന പരാതിയുമായി ആണ് അനുരാഗ് രംഗത്തെത്തിയിരിക്കുന്നത്.
2018 ലാണ് കടുവാകുന്നേൽ കുറുവച്ചൻ എന്ന ചിത്രത്തിന്റെ തിരക്കഥ ചിത്രത്തിന്റെ തിരക്കഥാകൃത്തായ ജിനു എബ്രഹാം തനിക്ക് നൽകിയതെന്ന് അനുരാഗ് പരാതിയിൽ പറഞ്ഞിട്ടുണ്ട്. ഇതിനെ പ്രതിഫലമായി തന്റെ കയ്യിൽ നിന്ന് 10 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നും അനുരാഗ് പറയുന്നു. എന്നാൽ ഇപ്പോൾ തന്റെ അറിവില്ലാതെയാണ് ഇതേ തിരക്കഥയിൽ പൃഥിരാജിന്റെ (Prithviraj) പ്രൊഡക്ഷൻ കമ്പനിയും മാജിക് ഫ്രെയിംസും ചേർന്ന് ഇപ്പോൾ സിനിമ നിര്മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതിനാൽ തന്നെ തനിക്ക് അവകാശപ്പെട്ട കഥയുടെ അന്യായം ആയി നടക്കുന്ന ഷൂട്ടിങ് നിർത്തിവെക്കണമെന്നും അനുരാഗ് അന്യായത്തിൽ ആവശ്യപ്പെടുന്നുണ്ട്. തിരക്കഥ വാങ്ങിയപ്പോൾ നൽകിയ തുകയും അത് കൂടാതെ തനിക്കുണ്ടായ നഷ്ടപരിഹാരവും നൽകണമെന്ന ആവാശയവുമായി ആണ് അനുരാഗ് ഇപ്പൊൾ കോടതയിൽ എത്തിയിരിക്കുന്നത്.
ചിത്രത്തിന്റെ (Cinema) ഷൂട്ടിംഗ് ഉടൻ തന്നെ ആരംഭിക്കാൻ ഇരിക്കുകയായിരുന്നു. ചിത്രത്തിന്റെ ചിത്രീകരണത്തിനായി ലൊക്കേഷൻ തിരഞ്ഞ് കൊണ്ടിരിക്കുകയായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഷാജി കൈലാസ് ലൊക്കേഷൻ നോക്കുന്ന ചിത്രങ്ങൾ പങ്ക് വെച്ച് കൊണ്ട് പൃഥ്വിരാജ് തന്നെ ഈ വിവരം അറിയിച്ചിരുന്നു. ചിത്രത്തിൽ ഒരു പ്ലാന്ററായ കടുവക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ചിത്രം മാസ് ആക്ഷൻ എന്റർടൈനർ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ALSO READ: The Priest: മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് വിഷുവിന് Amazon Prime ലെത്തുന്നു; ആകാംഷയോടെ പ്രേക്ഷകർ
ഒരു യഥാർഥ സംഭവകഥയെ ആസ്പദമാക്കിയുള്ള ചിത്രമാണ് കടുവയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റർ (Poster) പുറത്തിറങ്ങിയപ്പോൾ തന്നെ ചിത്രത്തിലെ പൃഥ്വിരാജിന്റെ വേഷം വൻ ശ്രദ്ധ നേടിയിരുന്നു. ചിത്രം നിർമ്മിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്സും സംയുക്തമായി ആണ്.
ALSO READ: ദിലീഷ് പോത്തൻ 15 ലക്ഷത്തിന് കുളം കുഴിച്ചു, എം.എൽ.എ ഫണ്ടിലാണോ? എന്ന് ആരാധകർ
പൃഥ്വിരാജ് - ഷാജി കൈലാസ് എന്നിവർ ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കടുവ. വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസിന്റെ സംവിധാന രംഗത്തേക്കുള്ള മടങ്ങി വരവ് കൂടിയാണ് കടുവ എന്ന സിനിമ. കേരളത്തിലെ (Kerala) 1990 കളിലെ അന്തരീക്ഷത്തിലായിരിക്കും ചിത്രം ചിത്രീകരിക്കുകയെന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ ആരൊക്കെ അഭിനയിക്കുമെന്ന് ഇനിയും വ്യക്തമായിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...