Kaduva Movie: പൃഥ്വിരാജ് ചിത്രം കടുവയുടെ ചിത്രീകരണം ആരംഭിച്ചു
ചിത്രം പ്രധാനമായും മുണ്ടക്കയം കുമളി ഭാഗങ്ങളിലാണ് ഷൂട്ട് ചെയ്യുന്നത്. ചിത്രം നിർമ്മിക്കുന്നത് പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ്.
Kochi: പൃഥ്വിരാജ് - ഷാജി കൈലാസ് കൂട്ട് കെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം കടുവയുടെ ചിത്രീകരണം ആരംഭിച്ചു. പൃഥ്വിരാജ് തന്നെയാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ച വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ചിത്രം പ്രധാനമായും മുണ്ടക്കയം കുമളി ഭാഗങ്ങളിലാണ് ഷൂട്ട് ചെയ്യുന്നത്. ചിത്രം നിർമ്മിക്കുന്നത് പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ്.
ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ജിനു എബ്രഹാമാണ്. ഒരു യഥാർഥ സംഭവകഥയെ ആസ്പദമാക്കിയുള്ള ചിത്രമാണ് കടുവയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റർ (Poster) പുറത്തിറങ്ങിയപ്പോൾ തന്നെ ചിത്രത്തിലെ പൃഥ്വിരാജിന്റെ വേഷം വൻ ശ്രദ്ധ നേടിയിരുന്നു. ചിത്രം നിർമ്മിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്സും സംയുക്തമായി ആണ്.
ഷാജി കൈലാസ് 8 വർഷങ്ങൾക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യകത കൂടി കടുവയ്ക്കുണ്ട്. മാസ്റ്റേഴ്സ്', 'ലണ്ടന്‍ ബ്രിഡ്ജ്'' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ആദം സിനിമയുടെ സംവിധായകനുമാണ് സിനിമയുടെ തിരക്കഥാകൃത്തായ ജിനു എബ്രഹാം.
പൃഥ്വിരാജ് - ഷാജി കൈലാസ് എന്നിവർ ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കടുവ. വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസിന്റെ സംവിധാന രംഗത്തേക്കുള്ള മടങ്ങി വരവ് കൂടിയാണ് കടുവ എന്ന സിനിമ. കേരളത്തിലെ (Kerala) 1990 കളിലെ അന്തരീക്ഷത്തിലായിരിക്കും ചിത്രം ചിത്രീകരിക്കുകയെന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ ആരൊക്കെ അഭിനയിക്കുമെന്ന് ഇനിയും വ്യക്തമായിട്ടില്ല.
ALSO READ: Anniyan Hindi Remake: അന്ന്യന്റെ ഹിന്ദി റീമേക്ക് നിയമവിരുദ്ധമെന്ന് നിർമ്മാതാവ് ഓസ്‌കർ രവിചന്ദ്രൻ
ഏപ്രിൽ പത്തിന് ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തങ്ങൾ കോടതി തടഞ്ഞിരുന്നു. ഇരിങ്ങാലക്കുട പ്രിൻസിപ്പൽ സബ് ജഡ്ജ് കോടതി നിർമ്മാതാവും പ്രവാസിയുമായ അനുരാഗ് അഗസ്റ്റസിന്റെ സ്വകാര്യ അന്യായം പരിഗണിച്ച ശേഷമാണ് നടപടി സ്വീകരിച്ചത്. തനിക്ക് 10 ലക്ഷം രൂപയ്ക്ക് നൽകിയ തിരക്കഥയാണ് ഇപ്പോൾ സിനിമയാക്കുന്നതെന്ന പരാതിയുമായി ആണ് അനുരാഗ് രംഗത്തെത്തിയത്.
2018 ലാണ് കടുവാകുന്നേൽ കുറുവച്ചൻ എന്ന ചിത്രത്തിന്റെ തിരക്കഥ ചിത്രത്തിന്റെ തിരക്കഥാകൃത്തായ ജിനു എബ്രഹാം തനിക്ക് നൽകിയതെന്ന് അനുരാഗ് പരാതിയിൽ പറഞ്ഞിട്ടുണ്ട്. ഇതിനെ പ്രതിഫലമായി തന്റെ കയ്യിൽ നിന്ന് 10 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നും അനുരാഗ് പറഞ്ഞു. എന്നാൽ ഇപ്പോൾ തന്റെ അറിവില്ലാതെയാണ് ഇതേ തിരക്കഥയിൽ പൃഥിരാജിന്റെ (Prithviraj) പ്രൊഡക്ഷൻ കമ്പനിയും മാജിക് ഫ്രെയിംസും ചേർന്ന് ഇപ്പോൾ സിനിമ നിര്മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...