Anniyan Hindi Remake: അന്ന്യന്റെ ഹിന്ദി റീമേക്ക് നിയമവിരുദ്ധമെന്ന് നിർമ്മാതാവ് ഓസ്‌കർ രവിചന്ദ്രൻ

സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കണമെന്നും തന്റെ അനുവാദമില്ലാതെ സിനിമ പുനർനിർമ്മിക്കുന്നത് വളരെ തരംതാണ പ്രവൃത്തിയാണെന്നും രവിചന്ദ്രൻ കത്തിലൂടെ പറഞ്ഞു

Written by - Zee Hindustan Malayalam Desk | Last Updated : Apr 15, 2021, 04:09 PM IST
  • ചിത്രത്തിന്റെ പകർപ്പ് അവകാശം തൻ ആർക്കും വിറ്റിട്ടില്ലയെന്നാണ് സംവിധായകൻ ശങ്കറിന് അയച്ച കത്തിൽ രവിചന്ദ്രൻ പറയുന്നത്
  • സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കണമെന്നും തന്റെ അനുവാദമില്ലാതെ സിനിമ പുനർനിർമ്മിക്കുന്നത് വളരെ തരംതാണ പ്രവൃത്തിയാണെന്നും രവിചന്ദ്രൻ കത്തിലൂടെ പറഞ്ഞു
  • റൺവീർ സിംഗാണ് ചിത്രത്തിൽ നായകാനായി എത്തുന്നത്.
  • 2005 ലാണ് വിക്രം നായകനായി തമിഴിൽ അന്ന്യൻ പുറത്തിറങ്ങുന്നത്.
Anniyan Hindi Remake: അന്ന്യന്റെ ഹിന്ദി റീമേക്ക് നിയമവിരുദ്ധമെന്ന് നിർമ്മാതാവ് ഓസ്‌കർ രവിചന്ദ്രൻ

Chennai: സൂപ്പർ ഹിറ്റ് തമിഴ് ചിത്രം അന്ന്യൻ (Anniyan) 16 വർഷത്തിന് ശേഷം ചിത്രം  ബോളിവുഡിലേക്ക് (Bollywood) റീ മേക്കിനൊരുങ്ങുന്നുവെന്ന വാർത്ത പുറത്ത് വന്നെത്തിന് പിന്നാലെ ചിത്രത്തിന്റെ റീമേക്ക് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് അന്ന്യന്റെ നിർമ്മാതാവ് ഓസ്‌കർ വി രവിചന്ദ്രൻ രംഗത്തെത്തി. ചിത്രത്തിന്റെ പകർപ്പ് അവകാശം തൻ ആർക്കും വിറ്റിട്ടില്ലയെന്നാണ് സംവിധായകൻ ശങ്കറിന് അയച്ച കത്തിൽ രവിചന്ദ്രൻ പറയുന്നത്. ഉടൻ തന്നെ വക്കീൽ നോട്ടീസ് അയയ്ക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

സിനിമയുടെ (Cinema) നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കണമെന്നും തന്റെ ആനുവാദമില്ലാതെ സിനിമ പുനർനിർമ്മിക്കുന്നത് വളരെ തരംതാണ പ്രവൃത്തിയാണെന്നും രവിചന്ദ്രൻ കത്തിലൂടെ പറഞ്ഞു. സുജാതയിൽ നിന്ന് സിനിമയുടെ കഥ വാങ്ങിച്ചത് താനാണെന്നും അതിന്റെ എല്ലാ രേഖകളും തന്റെ കയ്യിൽ ഉണ്ടെന്നും അതിനാൽ തന്നെ സിനിമയുടെ എല്ലാവിധ അവകാശങ്ങളും ഇപ്പോഴും തനിക്കാണെന്നും അദ്ദേഹം കത്തിൽ പറയുന്നുണ്ട്.

ALSO READ: Kaval First Look : പഴയ ട്രങ്ക് പെട്ടി കൈയ്യിൽ ഏന്തി മുണ്ടുടത്ത് കട്ട കലിപ്പിൽ സുരേഷ് ​ഗോപി, ആരാധക‍ർക്ക് വിഷു സമ്മാനവുമായി കാവലിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ

  റൺവീർ സിംഗാണ് ചിത്രത്തിൽ നായകാനായി എത്തുന്നത്.  ഇത്ര നാളുകൾക്ക് ശേഷമുള്ള റീമേക്കായതിനാൽ പ്രത്യേകത എന്തായിരിക്കുമെന്നതാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. റീമേക്ക് (Movie) എന്നതിനുപരി ഒഫീഷ്യൽ അഡാപ്‌റ്റേഷൻ ആണ് ഈ ചിത്രമെന്ന് ശങ്കർ സോഷ്യൽ മീഡിയയിൽ കുറിച്ചു. പെൻ മൂവീസിൻറെ ബാനറിൽ ജയന്തിലാൽ ഗാഡയാണ് ചിത്രം നിർമ്മിക്കുന്നത്.

ALSO READ: പൊടിപാറുന്ന ആക്ഷൻ, നെയ്യാറ്റിൻകര ഗോപൻറെ പൊളപ്പൻ ഡയലോഗ്, ആറാട്ടിൻറെ ടീസർ റിലീസായി

2005 ലാണ് വിക്രം നായകനായി തമിഴിൽ അന്ന്യൻ പുറത്തിറങ്ങുന്നത്. സൈക്കോളജിക്കൽ (Psychological) ത്രില്ലർ ശ്രേണിയിൽപ്പെടുന്ന ചിത്രത്തിന് വലിയ പ്രേക്ഷക പ്രീതിയാണ് അന്ന് ലഭിച്ചത്. മൂന്ന് കഥാപാത്രങ്ങളെയാണ് അന്യനിൽ വിക്രം അവതരിപ്പിച്ചത്. സദാ മുഹമ്മദായിരുന്നു ചിത്രത്തിൽ വിക്രമിൻറെ നായിക.

ALSO READ: കുടുംബ പ്രേക്ഷകരുടെ ഇഷ്ട കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു, സത്യൻ അന്തിക്കാട് ചിത്രത്തിൽ ജയറാമും മീര ജാസ്മിനും

ഹാരിസ് ജയരാജിൻറെ പാട്ടുകളും ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചിരുന്നു. ശങ്കറിൻറെ തന്നെ കഥയ്ക്ക് സംഭാഷണങ്ങൾ ഒരുക്കിയത് സുജാത ആയിരുന്നു. ആസ്‌കാർ ഫിലിംസിൻറെ ബാനറിൽ വി രവിചന്ദ്രൻ നിർമ്മിച്ച ചിത്രത്തിൻറെ ഛായാഗ്രഹണം രവി വർമ്മനും വി മണികണ്ഠനും ചേർന്ന് ആയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക 

More Stories

Trending News