`അമ്പോ പൊളി`യെന്ന് ടോവിനോ... `നമ്മുക്ക് ഒരുമിച്ച് ജിമ്മാം, അപ്പനേം കൂട്ടിക്കോ`യെന്ന് പൃഥ്വി
ടോവിനോ(Tovino Thomas)യും പൃഥ്വിരാജും തമ്മില്‍ നടന്ന ഒരു സംഭാഷണമാണ് ഏറ്റവും ഒടുവിലായി സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധ ചെലുത്തുന്ന മലയാള ചലച്ചിത്ര താരങ്ങളാണ് പൃഥ്വിരാജ് സുകുമാരനും ടോവിനോ തോമസും. കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിനായി മേക്കോവര്‍ നടത്തിയ പൃഥ്വി തിരികെ സാധാരണ രൂപത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
Viral video: പിത്യുവിന്റെ പടമുള്ള കേക്ക് വേണം...
ഇതിന്റെ ഭാഗമായുള്ള തന്‍റെ വര്‍ക്കൌട്ട് ചിത്രങ്ങള്‍ പൃഥ്വിരാജ് (Prithviraj) സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. ലോക്ക്ഡൌണ്‍ (Corona Lockdown) കാല൦ ജിമ്മില്‍ തന്നെ ചിലവഴിച്ച ടോവിനോയും വര്‍ക്കൌട്ട് ചിത്രങ്ങള്‍ സ്ഥിരമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, ടോവിനോ(Tovino Thomas)യും പൃഥ്വിരാജും തമ്മില്‍ നടന്ന ഒരു സംഭാഷണമാണ് ഏറ്റവും ഒടുവിലായി സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
അയ്യപ്പനും കോശിയുമാകാന്‍ സൂര്യയും കാര്‍ത്തിയും..
പൃഥ്വിരാജ് പങ്കുവച്ച ഒരു ജിം ചിത്രമാണ് സംഭാഷണങ്ങള്‍ക്ക് തുടക്കമിട്ടത്. ഡയറ്റിംഗ് അവസാനിപ്പിച്ച് ട്രെയിനിംഗ് ആരംഭിച്ച പൃഥ്വിരാജിന്‍റെ ചിത്രമായിരുന്നു അത്. ജിമ്മിലെ പരിശീലനത്തിന് ശേഷമുള്ള ചിത്രമാണ് താരം പങ്കുവച്ചത്. 'ഡയറ്റിംഗും വ്യായാമവും അവസാനിപ്പിച്ച് ഭക്ഷണവും ട്രെയിനിംഗം ആരംഭിച്ചപ്പോള്‍' എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചത്.
ടൊവിനോയുടെ പുതിയ വര്‍ക്ക് ഔട്ട് വീഡിയോ വൈറൽ
ഇതിനു 'അമ്പോ പൊളി'യെന്നായിരുന്നു ടോവിനോയുടെ കമന്‍റ്. ഇതിന് മറുപടിയുമായി വീണ്ടും പൃഥ്വിരാജ് രംഗത്തെത്തി. 'വരൂ... നമുക്ക് ഒരുമിച്ച് ജിമ്മാം... അപ്പനെയും കൂട്ടിക്കോ' എന്നായിരുന്നു പൃഥ്വിരാജിന്റെ കമന്റ്. കഴിഞ്ഞ ദിവസം തനിക്കൊപ്പം ജിമ്മില്‍ പരിശീലനം ആരംഭിച്ച പിതാവിന്റെ ചിത്രം ടോവിനോ പുറത്തുവിട്ടത്. മസില്‍ പെരുപ്പിച്ച് ചിത്രത്തിനായി പോസ് ചെയ്ത അച്ഛന്റെ ചിത്രം സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു.