മലയാളത്തിന്റെ പ്രിയനടനായ പൃഥ്വിരാജിന് പ്രായഭേദമന്യേ നിരവധി ആരാധകരാണുള്ളത്. അങ്ങനെയുള്ള ഒരു കുഞ്ഞ് ആരാധികയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
Also read: viral video: തൂവെള്ള നിറത്തിലെ പീലി വിടർത്തിയാടുന്ന മയിൽ...
കുഞ്ഞ് ആരാധികയ്ക്ക് മൂന്ന് വയസാണ് ഉള്ളത്. പേര് ആമിയെന്നാണ്. തന്റെ പിറന്നാൾ ദിനത്തിൽ പിത്യുവിന്റെ പടമുള്ള കേക്ക് വേണമെന്ന വാശിയിലാണ് അവള്‍. ആമിയുടെ പിത്യു മറ്റാരുമല്ലകേട്ടോ നമ്മുടെ സ്വന്തം പൃഥ്വിരാജ് തന്നെയാണ്.
Also read: കീർത്തി സുരേഷ് ചിത്രം പെൻഗ്വിന്റെ ട്രെയിലർ പുറത്തിറങ്ങി
രാജീവ് മേനോന്റെ മകളാണ് ആമി. അമ്മയുടെ കയ്യില്‍ ഇരുന്ന് കൊണ്ട് കേക്കില്‍ പൃഥ്വിരാജിന്റെ പടം വേണമെന്ന് ആവശ്യപ്പെടുന്ന ആമിയും അത് നിറവേറ്റിക്കൊടുക്കുന്ന അച്ഛനുമടങ്ങുന്ന ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. കേക്ക് മുറിക്കാൻ എത്തുമ്പോൾ കേക്കില്‍ പൃഥ്വിയുടെ പടം കണ്ടതും ആമിയുടെ മുഖത്ത് പൊട്ടിവിരിഞ്ഞ സന്തോഷം ഒന്നു കാണേണ്ടതാണ്.
ഇതിനെല്ലാത്തിലും രസം നമ്മുടെ സ്വന്തം പൃഥ്വിരാജ് തന്നെയാണ് ആമിയുടെ ഈ ക്യൂട്ട് വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത് എന്നതാണ്. ഒരു കുഞ്ഞ് ആരാധികയെകൂടി ലഭിച്ചതിന്റെ സന്തോഷം താരം പങ്കുവെച്ചു. വളർന്ന് വലുതായി അച്ഛനും അമ്മയ്ക്കും അഭിമാനതാരമായി മാറാൻ കുഞ്ഞുമകളെ ആശംസിച്ചിരിക്കുകയാണ് പൃഥ്വിരാജ്. ഭാര്യ സുപ്രിയയും പൃഥ്വിയുടെ കുഞ്ഞാരാധികയ്ക്ക് ആശംസകൾ നേർന്ന് കമന്റ് ഇട്ടിട്ടുണ്ട്.