ആക്ഷന്‍ ഹീറോ ബിജുവിലെ 'മുത്തേ പൊന്നേ പിണങ്ങല്ലേ' എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിന് ശേഷം ഡബിള്‍ ഹിറ്റുമായാണ് ഗായകനും നടനുമായ അരിസ്റ്റോ സുരേഷിന്‍റെ രണ്ടാം വരവ്. അരിസ്റ്റോ സുരേഷ് ഉദാഹരണം സുജാതയ്ക്ക് വേണ്ടി ആലപിച്ച പ്രൊമോ ഗാനം ഇതിനോടകം ആരാധകര്‍ സ്വീകരിച്ചു കഴിഞ്ഞു. 'നീ ഞങ്ങടെ കണ്ണിന്‍റെ കണ്ണാണെടി പെണ്ണാളേ' എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബില്‍ അരലക്ഷത്തോളം പേര്‍ കണ്ടു. ഇന്നലെയായിരുന്നു ഗാനം യുട്യൂബിലെത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ക്യൂബന്‍ കോളനി എന്ന ചിത്രത്തിന് വേണ്ടി അരിസ്റ്റോ സുരേഷ് ആലപിച്ച ഗാനവും കഴിഞ്ഞയാഴ്ച യുട്യൂബില്‍ എത്തിയിരുന്നു. ആ ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. 


ഉദാഹരണം സുജാതയിലെ ഗാനത്തിന് വരികളൊരുക്കിയിരിക്കുന്നത് സന്തോഷ് വര്‍മയാണ്. ഗോപി സുന്ദറിന്‍റേതാണ് സംഗീതം. അനശ്വര രാജൻ, ജോജു ജോർജ്ജ്, അലൻസിയർ, നെടുമുടി വേണു, മംമ്ത മോഹന്‍ദാസ്,  അഭിജ എന്നിവര്‍ പ്രമുഖ വേഷത്തിലെത്തുന്ന ചിത്രം ഫാന്‍റം പ്രവീണ്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം സപ്തംബര്‍ 28ന് തിയ്യറ്ററുകളിലെത്തും. വീഡിയോ കാണാം