Pushpa 2: പുഷ്പ 2-ന് വേണ്ടി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പുഷ്പ ദ റൈസ്'  ബോക്സോഫീസിൽ സൃഷ്ടിച്ച കോളിളക്കം ചെറുതായിരുന്നില്ലെന്നതാണ് സത്യം. ആരാധകർക്ക് പുത്തൻ അനുഭവം നൽകിയായിരിക്കും ചിത്രം എത്തുക എന്നതാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 10 ഭാഷകളിലായിരിക്കും ചിത്രം ഷൂട്ട് ചെയ്യുക.


COMMERCIAL BREAK
SCROLL TO CONTINUE READING

ലോകമെമ്പാടും 300 കോടിയോളം രൂപയാണ് പുഷ്പയുടെ ആദ്യഭാഗം നേടിയത്. ഇത് കൊണ്ട് തന്നെ ‘പുഷ്പ 2’ പാൻ ഇന്ത്യയിൽ തന്നെ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് അണിയറ പ്രവർത്തകർ. ഇതുകൂടാതെ, നിർമ്മാതാക്കൾക്ക് ചിത്രത്തിൻറെ പ്രൊമോഷൻ ബജറ്റ് അഞ്ചിരട്ടി വരെ വർദ്ധിപ്പിക്കാമെന്നും വാർത്തയുണ്ട്. ഏകദേശം 50 കോടിയോളം രൂപയാണ് ചിത്രത്തിന്റെ പ്രചരണത്തിനായി ചിലവഴിക്കുന്നത്. ചിത്രത്തിന്റെ മുഴുവൻ നിർമ്മാണത്തിനും 500 കോടി രൂപ വേണ്ടിവരുമെന്ന് നേരത്തെ നിർമ്മാത് രവിശങ്കർ വ്യക്തമാക്കിയിരുന്നു.


ALSO READ : Nanpakal Nerathu Mayakkam : മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കത്തിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു


ചിത്രം എപ്പോൾ റിലീസ് ചെയ്യും, സിനിമയുടെ


2023 ഓഗസ്റ്റിൽ ആയിരിക്കും പുഷ്പ റിലീസ് ചെയ്യുക എന്നതാണ് ഇപ്പോഴുള്ള റിപ്പോർട്ടുകൾ. നിലവിൽ, 'പുഷ്പ -2' ന് ആക്ഷൻ സീക്വൻസുകളും സ്റ്റണ്ടുകളും പ്ലാൻ ചെയ്യുന്നുണ്ട്. അല്ലു അർജുനൊപ്പം ഫഹദ് ഫാസിലും രശ്മിക മന്ദാനയും ഇതിനകം തന്നെ ചിത്രത്തിലുണ്ട്. അതേ സമയം രണ്ടാമത്തെ വില്ലനായി വിജയ് സേതുപതിയുടെ രംഗപ്രവേശം പ്രതീക്ഷിക്കുന്നു. നേരത്തെ മനോജ് ബാജ്പേയി ചിത്രത്തിലെത്തും എന്ന വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ താരം തന്നെ പിന്നീട് ഇത് നിഷേധിച്ചു.


ALSO READ : Kudukku 2025 : വെറൈറ്റി പോസ്റ്ററുമായി കുടുക്ക്; ചിത്രം ഉടൻ തീയേറ്ററുകളിലേക്ക്, റിലീസ് പ്രഖ്യാപിച്ചു


അതേസമയം ചിത്രത്തിൻറെ ലോക്കേഷനുകൾ സംബന്ധിച്ചും ചില പ്രശ്നങ്ങൾ നടക്കുന്നുണ്ട്. ആന്ധ്രയിലെ ചിത്രത്തിൻറെ ഷൂട്ടിങ്ങ് ലൊക്കേഷനുകളിൽ ചില സർക്കാർ പദ്ധതികൾ നടക്കുകയാണ്. ചിത്രത്തിൻറെ ഒന്നാം ഭാഗം ചിത്രീകരിച്ച മറോട് മില്ലിലും ശക്തമായ മഴയാണ്. ഇതോട് കൂടി ഷൂട്ടിങ്ങും പ്രതിസന്ധിയിലായിരിക്കുകയാണ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.