കൊച്ചി : കൃഷ്ണ ശങ്കർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം കുടുക്ക് 2025 ഉടൻ തീയേറ്ററുകളിൽ എത്തുന്നു. ചിത്രത്തിൻറെ റിലീസ് തീയതി പ്രഖ്യാപിച്ചു. ആഗസ്റ്റ് 19 നാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. വളരെ വ്യത്യസ്തമായ പോസ്റ്റർ പുറത്തിറക്കിയാണ് അണിയറ പ്രവർത്തകർ ഈ വിവരം അറിയിച്ചത്. ചിത്രത്തിൻറെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. വളരെയധികം ജനശ്രദ്ധ നേടാൻ ചിത്രത്തിൻറെ ടീസറിന് സാധിച്ചിരുന്നു. ഒപ്പം ചില വിവാദങ്ങൾക്കും ചിത്രത്ത്തിന്റെ ടീസർ കാരണമായിരുന്നു. ഏറെ നിഗൂഢതകൾ നിറഞ്ഞ ഒരു ടീസർ ആണ് തയാറാക്കിയിരിക്കുന്നത്. കാഴ്ചക്കാരെ ത്രില്ലടിപ്പിക്കാൻ കഴിയുന്ന രംഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് കുടുക്കിന്റെ ടീസർ. ചിത്രം സംവിധാനം ചെയ്യുന്നത് ബിലഹരി ആണ്. ബിലഹരി തന്നെയാണ് ചിത്രത്തിൻറെ റിലീസ് തീയതി തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ പ്രഖ്യാപിച്ചത്. എന്‍റര്‍ടെയ്നറായി തുടങ്ങി മിസ്റ്ററിയും ആക്ഷനും ചേർന്നുള്ള ഒരു ചിത്രമായിരിക്കും കുടുക്ക് 2025 എന്നാണ് അണിയറപ്രവർത്തകര്‍ പറയുന്നത്. എന്നാൽ 2025 ന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നതും ആളുകളുടെ ആകാംക്ഷ വര്ധിപ്പിക്കുന്നുണ്ട്.
'അള്ള് രാമേന്ദ്രൻ' എന്ന ചിത്രത്തിന് ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുടുക്ക് 2025. ഭാവിയില്‍ നടക്കാന്‍ സാധ്യതയുള്ള വിഷയമാണ് കുടുക്കിൽ പ്രമേയമാക്കിയിരിക്കുന്നത്. കൃഷ്ണ ശങ്കർ ഇതുവരെ ചെയ്തതിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമായിരിക്കും കുടുക്കിലേത്. മനുഷ്യന്റെ സ്വകാര്യതയാണ് കുടുക്കിന്റെ പ്രമേയം. ഷൈൻ ടോം ചാക്കോ, അജു വർഗീസ്, ദുർഗ കൃഷ്ണ, സ്വാസിക എന്നിവരും കുടുക്ക് 2025ൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്നതിനാൽ തിരഞ്ഞെടുത്ത സ്വകാര്യ ഇടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. നവംബറിൽ ആണ് കുടുക്കിന്റെ ഷൂട്ടിങ് ആരംഭിച്ചത്. എസ്.വി കൃഷ്ണശങ്കർ, ബിലഹരി, ദീപ്തി റാം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഭിമന്യൂ വിശ്വനാഥ് ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. സിനിമയിലെ തെയ്‍തക തെയ്തക എന്ന ഗാനം ഏറെ ജനശ്രദ്ധ നേടിയിരുന്നു. റീൽസിലും ഒക്കെയായി ഈ ഗാനം വൻ ഹിറ്റായി മാറിയിരുന്നു. നന്ദകുമാർ കഴിമ്പ്രം എഴുതി മണികണ്ഠൻ അയ്യപ്പ ഈണമിട്ട് പാടിയതാണ് തെയ്തക തെയ്തക എന്ന ഗാനം. ചിത്രത്തിലെ പ്രണയഗാനവും വളരെ ശ്രദ്ധ നേടിയിരുന്നു.
ALSO READ: Kudukku 2025 Teaser: കൃഷ്ണ ശങ്കറിന്റെ വേറിട്ട കഥാപാത്രം; നിഗൂഢത നിറച്ച് 'കുടുക്ക് 2025' ടീസർ
ഛായാഗ്രഹണം : അഭിമാനു വിശ്വനാഥ്, എഡിറ്റിംഗ്: കിരൺ ദാസ്, സംഗീതം: ഭൂമി & മണികണ്ഠൻ അയ്യപ്പ, സ്കോർ: ഭൂമി & മുജീബ് മജീദ്, വി എഫ് എക്സ്: പ്രോമിസ്, കലാസംവിധാനം: ഇന്ദുലാൽ, അനൂപ്, കോസ്റ്റ്യൂം ഡിസൈനർ: ഫെമിന ജബ്ബാർ, മേക്കപ്പ്: സുനിൽ നാട്ടക്കൽ, പ്രൊഡക്ഷൻ കൺട്രോളർ: ശ്രീകാന്ത് കെ.ഡി, ഫിനാൻസ് കൺട്രോളർ: സുധീർ വാടാനപ്പിള്ളി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ : നന്ദകുമാർ കഴിമ്പ്രം, സുധീർ വാടാനപ്പിള്ളി, ലൈൻ പ്രൊഡ്യൂസർമാർ: വിജിൽ റാം, രഞ്ജിത അവിനാഷ്, സൗണ്ട് ഡിസൈൻ: റോംലിൻ മാലിച്ചേരി, സമന്വയ ശബ്ദം : റോംലിൻ മാലിച്ചേരി, ഔസേപ്പച്ചൻ വാഴയിൽ, മിക്സ് : ഔസേപ്പച്ചൻ വാഴയിൽ, വരികൾ: നന്ദകുമാർ കഴിമ്പ്രം, ടിറ്റോ പി തങ്കച്ചൻ, ശ്യാം നാരായണൻ ടികെ, ഹരിത ഹരിബാബു, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനൂപ് പ്രഭാകർ, ആനന്ദ് ശ്രീനിവാസൻ, സ്റ്റിൽ: അരുൺ കിരണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...